KARUMBAN DAIVATTHAN


ഇന്ന് ഏപ്രിൽ  4   നവോത്ഥാനത്തിന്റെ സൂര്യതേജസ്സ്  കുറുമ്പൻദൈവത്താൻ്റെ (96) ചരമദിനം

 ഈ മനുഷ്യസ്നേഹിയായ സാമൂഹ്യവിപ്ളവകാരിയെ നവോത്ഥാനകേരളം പലപ്പോഴും മറന്നുപോയെന്നൊശേഷിക്കുന്നുണ്ട്.അടിച്ചമർത്തപ്പെട്ട അധഃസ്ഥിതജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി ശ്രീമൂലംപ്രജാസഭയിൽ അക്ഷീണം പ്രവൃത്തിച്ച പുണ്യാത്മാവാണ് മഹാത്മ കുറുമ്പൻദൈവത്താൻ.എന്തുകൊണ്ടാണ് മറ്റുള്ള നവോത്ഥാനനായകരേപ്പോലെതന്നെ പ്രവർത്തനമികവുണ്ടായിരുന്നിട്ടും വേണ്ടവിധത്തിൽ അംഗീകാരം നവോത്ഥാനകേരളം നല്കാഞ്ഞതെന്ന് പലതവണചോദിയ്ക്കേണ്ടിവന്നിട്ടുണ്ട്.
കുരവയ്ക്കൽ ചക്കോള കുറുമ്പന്റെയും ഇടയാറന്മുള തെക്കേതിൽപ്പറമ്പിൽ താളിയാളിന്റേയും മകനായി 1874 ജനുവരി 26ന് 1049 മകരം 12ന് കുറുമ്പൻദൈവത്താൻ ജനിച്ചു. "നടുവത്തമ്മൻ" എന്ന ഓമനപേരിൽ അറിയപ്പെട്ടു. ഇദ്ദേഹത്തിന് തേവൻ, കുറുമ്പൻ എന്നരണ്ടുസഹോദരന്മാരും അഴകി, താളി എന്ന രണ്ടുസഹോദരിമാരും ഉണ്ടായിരുന്നു.തന്റെ മച്ചുനിയായ ആറന്മുള മാലക്കരമേലേപ്പറമ്പിൽ ചാത്തന്റെ മകൾ അഴകിയാളിനേ ജീവിതസഖിയായി സ്വീകരിച്ചു.നാലുമക്കൾ.മൂത്തമകളായ അഴകിയാൾ നഴ്സിംഗ് പഠനത്തിന് ശേഷം ജോലിയിൽ പ്രവേശിച്ചു.അഴകിയാളിന്റെ സഹോദരൻ തീരെച്ചെറുപ്പത്തിലെ മരിച്ചുപോയി.മൂന്നാമത്തെ മകൾ ജാനകി.ഏറ്റവും ഇളയ മകൻ കെ.ഡി ദിവാകരൻ B.Aപരീക്ഷയെഴുതിക്കഴിഞ്ഞപ്പോൾ ജ്വരബാധയാൽ അന്തരിച്ചു.
         പത്തൊൻപതാം നൂറ്റാണ്ടിൽ ആറന്മുളയുടെയും തിരുവിതാംകൂറിന്റെയും സാമൂഹ്യ മുന്നേറ്റത്തിനുവേണ്ടി പ്രയത്നിച്ച അദ്ദേഹം ഹിന്ദു പുലയർമാഹാസഭ സ്ഥാപിച്ചു.
ചെറുപ്പംമുതലേ തൊടീലും തീണ്ടലിനേയും എതിർത്തിരുന്നു ദൈവത്താൻ.ജന്മിത്വത്തിന്റെ ചൂഷണത്തിനെതിരേ കേരളത്തിലാദ്യമായി ചുവരെഴുതിവിപ്ളവമുണ്ടാക്കിയത് മഹാത്മാ കുറുമ്പൻദൈവത്താനാണ്.ഇന്നത്തെ സമ്പ്രദായത്തിലുള്ള ചുവരെഴുത്തുകൾ അന്നുണ്ടായിരുന്നില്ലെങ്കിലും ദൈവത്താൻ ജന്മി പുരയിടങ്ങളുടെ മൺഭിത്തികളിൽ ചില മുദ്രാ വാക്യങ്ങൾ ചുണ്ണാമ്പും കുമ്മായവും കൊണ്ട് എഴുതി പ്രചരിപ്പിക്കാറുണ്ടായിരുന്നു.മാടമ്പിത്തരത്തിന്റെ  ക്രൂരമായ ചൂഷണത്തിനെതിരേ ചുവരെഴുതി പ്രഥമസമരം നടത്തിയത് ലോകചരിത്രത്തിലെ ആദ്യത്തെ സംഭവങ്ങളിലൊന്നാണ്. അടിച്ചുറപ്പിച്ച മൺകയ്യാലയിൽ അദ്ദേഹം ഇങ്ങനെയെഴുതി...
.....#കയ്യാലേമേലാര് 
#വേലയെടുത്താൽ
#കൂലിതരത്തില്ല
#അഞ്ഞാഴിതന്നാലോ
#മുന്നാഴൂരികാണും....

മറ്റൊരെണ്ണം  മുദ്രാവാക്യം ഇങ്ങനെ.

“ തമ്പ്രാന്മാർക്ക് വേലയെടുത്താൽ
കൂലിതരത്തില്ല
അഞ്ഞാഴി തന്നാൽ മുന്നാഴി കാണും
വേല മുടക്കീടും"

സംസ്ഥാനത്ത് ആദ്യമായി ചുവരെഴുതിയതിന് ഇദ്ദേഹത്തിന് ആറുമാസം ഒളിവിൽ കഴിയേണ്ടി വന്നു.
      ഈ  മുദ്രാവാക്യങ്ങൾ  തുറന്നുവിട്ട കൊടുങ്കാറ്റിൽ ഇടയാറന്മുളമലകൾ ആടിയുലഞ്ഞ് പ്രകമ്പനം കൊണ്ടുപോയി...!
ഇതിന് അദ്ദേഹത്തിന് തുണയായത് അക്ഷരം പഠിപ്പിച്ച ളാകകൊച്ചുകുഞ്ഞാശാന്റേയും  സരസകവി മൂലൂർ എസ് പത്മനാഭപ്പണിക്കരുടേയും ശിഷ്യത്വമാണ്കുറുമ്പൻ ദൈവത്താൻ.
       ക്ഷേത്രപ്രവേശന വിളംബരത്തിന് ഒരു വ്യാഴവട്ടംമുമ്പ് ചെങ്ങന്നൂർ, ആറന്മുള ക്ഷേത്രങ്ങളിലേക്ക് ജാഥ നയിച്ച് അധഃസ്ഥിതർക്ക് ക്ഷേത്രപ്രവേശനം നേടിയത് ഇദ്ദേഹമായിരുന്നു. ലംസംഗ്രാന്റിന്റെ മുൻ രൂപമായ സ്റ്റൈപ്പന്റ് പുലയക്കുട്ടികൾക്ക് നേടിക്കൊടുത്തത് ദൈവത്താനാണ്. അക്കാലത്ത് ദളിതർക്ക് വിദ്യ അഭ്യസിക്കാൻ മാർഗ്ഗമുണ്ടായിരുന്നില്ല. നാട്ടിലുണ്ടായിരുന്ന കുടിപ്പള്ളിക്കൂടത്തിൽ പുലയർക്ക് മാത്രമല്ല ഈഴവാദികൾക്കും പ്രവേശനമുണ്ടായിരുന്നില്ല. അവരെ പഠിപ്പിക്കാൻ ആശാൻമാർക്കും ധൈര്യമുണ്ടായിരുന്നില്ല. അഥവാ അതിന് ആരെങ്കിലും തയ്യാറായാൽ സവർണ്ണ വിദ്യാർത്ഥികൾ കളരി ബഹിഷ്കരിച്ച് പുറത്തു പോവുകയും ആചാര ലംഘനം നടത്തുന്ന കുട്ടികളെയും ആശാന്മാരെയും കായികമായി ആക്രമിക്കുകയും കളരിക്ക് തീ വയ്ക്കുകയും ചെയ്തിരുന്നു.

പള്ളിക്കൂടത്തിനത്ര അകലെയല്ലാതെ കൊച്ചു കുഞ്ഞാശാൻ എന്ന കൃസ്ത്യാനി പണ്ഡിതൻ കുറുമ്പനെ പഠിപ്പിക്കാൻ തയ്യാറായി. മറ്റെല്ലാ വിദ്യാർത്ഥികളും പഠിത്തം കഴിഞ്ഞ് മടങ്ങിയതിനു ശേഷം രാത്രി എട്ടു മണിയോടു കൂടി എത്താൻ ആശാൻ പറഞ്ഞു. ഒരു കിലോമീറ്ററോളം രാത്രിയിൽ നടന്നാണെത്തേണ്ടിയിരുന്നത്. ഇതറിയാനിടയായ സവർണ്ണർ കുറുമ്പനെയും കുടുംബത്തെയും കൈയേറ്റം ചെയ്യുകയും നാടു വിടേണ്ടി വരികയും ചെയ്തു. എങ്കിലും പഠനം അദ്ദേഹം തുടർന്നു.പുലയ സമുദായത്തിന്റെ തനതു കലാരൂപമായിരുന്ന കോലടിയിൽ അദ്ദേഹം നിപുണനായിരുന്നു.

പിതാവിൽ നിന്നും പഠിച്ച കാളക്കച്ചവടവും പാട്ടക്കൃഷിയും കൊണ്ടു മാത്രം ഉപജീവനം നിർവഹിക്കാൻ കഴിയാതെ വന്നപ്പോൾ കുറച്ചുകാലം തോട്ട മേഖലയിൽ കങ്കാണിയായും ജോലി നോക്കി. അയ്യങ്കാളിയുടെയും വെള്ളിക്കര ചോതിയുടെയും സമുദായ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി തെഴിലിൽ നിന്ന് പടിപടിയായി പിന്മാറി.
    അയ്യങ്കാളിക്കൊപ്പം അദ്ദേഹത്തിന്റെ മാനേജരായി ദൈവത്താൻ പ്രവർത്തിച്ചു. പിൽക്കാലത്ത് അയ്യങ്കാളിയുമായി അഭിപ്രായ വ്യത്യാസമുണ്ടായി അകന്നു. 1917 ൽ ഹിന്ദു പുലയ സമാജം എന്ന സംഘടന സ്ഥാപിച്ചു. മതപരിവർത്തനത്തോട് യോജിച്ചിരുന്നില്ലെങ്കിലും മത പരിവർത്തനം ചെയ്ത ദളിതരോട് അനഭാവം പുലർത്തി. 1915 ൽ ശ്രീമൂലം സഭയിൽ അംഗമായി നിയോഗിക്കപ്പെട്ടു. പത്തു വർഷത്തോളം ഈ പദവിയിൽ പ്രവർത്തിച്ചു. ശ്രീമൂലം പ്രജാസഭാ അംഗമെന്ന നിലയിൽ നടത്തിയ സേവനങ്ങൾ പിൻകാല കേരളത്തിന്റെ സമഗ്ര മുന്നേറ്റത്തിന് സഹായകരമായി. ലംസംഗ്രാന്റ്, കോളനിയെന്ന ആശയം, വിദ്യാഭ്യാസത്തിനുവേണ്ടി നടത്തിയ സമരങ്ങൾ, ക്ഷേത്രപ്രവേശന പ്രക്ഷോഭങ്ങൾ തുടങ്ങി നിരവധി സമരങ്ങളേറ്റെടുത്തു നടത്തി. കോളനി എന്ന ആശയം കേരളത്തിൽ ആദ്യമായി ഉയർത്തിയത് ദൈവത്താനാണ്.

തിരുവിതാംകൂർ ഹിന്ദു പുലയസമാജത്തിന്റെ പ്രസിഡന്റും ശ്രീമൂലം പ്രജാസഭാംഗവുമായിരുന്ന കുഞ്ഞൻ ദൈവത്താൻ 1929-ൽ ചെങ്ങന്നൂരിലെ ജോൺ മെമ്മോറിയൽ പ്രസ്സിൽ നിന്ന് കുറുമ്പൻ ദൈവത്താന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കുറുമ്പൻ ദൈവത്താന്റെ അന്ത്യവിശ്രമ സ്ഥലത്ത് ആറന്മുള ഗ്രാമപഞ്ചായത്ത് സ്മാരകം നിർമ്മിച്ചിട്ടുണ്ട്.
ആറന്മുള പഞ്ചായത്തിലെ എരുമക്കാട്ട് ഗുരുക്കൻകുന്നിലെ ഹരിജൻ വെൽഫയർ എൽപി സ്കൂൾ സ്മൃതിയിടമായി പ്രഖ്യാപിച്ചിട്ടുണ്ട്.   ❤❤❤❤        #premtrivandrum

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

SANATANA RATI

തീയർ നേരിട്ട പീഡനങ്ങൾ...