നാരായണ ഗുരു വൈക്കം സത്യാഗ്രഹത്തിൽ

ശ്രീ നാരായണ ഗുരുവും വൈക്കം സത്യാഗ്രഹവും.....
       സത്യാഗ്രഹികളെ സന്ദർശിച്ച ഗുരു എസ്എൻഡിപി നേതാവായ തഴവ KM കേശവനോട് ചോദിച്ചു, "എന്താണ് സത്യാഗ്രഹത്തിൻ്റെ ലക്ഷ്യം?"."ക്ഷേത്ര വഴിയിലൂടെ അവർണ്ണർക്ക് സഞ്ചാര സ്വാതന്ത്ര്യം കിട്ടുക"...കേശവൻ്റെ മറുപടി."വഴിയിലൂടെ നടന്നാൽ മതിയോ,അകത്തു കയറേണ്ടെ?"ഗുരു വീണ്ടും ചോദിച്ചു."ഇക്കൊല്ലം വഴിനടക്കാനുള്ള സമരം. അതു നേടി ക്കഴിഞ്ഞാൽ അടുത്ത കൊല്ലം ക്ഷേത്ര പ്രവേശന സമരം തുടങ്ങും" കേശവൻ്റെ മറുപടി."അതെന്തിന് നീട്ടി വെയ്ക്കണം?ക്ഷേത്ര വഴിയുടെ നടുക്ക് അവർ കെട്ടി വെച്ചിരിക്കുന്ന  വേലിക്കിപ്പുറം ഈ പാവങ്ങൾ ഇങ്ങനെ കുത്തിയിരുന്നാലെ സഞ്ചാര സ്വാതന്ത്ര്യം കിട്ടൂ എങ്കിൽ അവരുടെ പ്രതിനിധിയായി ഗാന്ധിജി സത്യഗ്രഹം അനുഷ്ട്ടിച്ചാലും മതിയല്ലോ."ഗുരുവിൻ്റെ ആ വാക്കുകളിൽ ഒരൽപം പരിഹാസം നിഴലിക്കുന്നു എന്നു തോന്നുന്നില്ലേ? അദ്ദേഹം വീണ്ടും തുടർന്നു,"അവർ വേലി കെട്ടി വെച്ചിരുന്നാൽ അതിന് മീതെ ചാടിക്കടക്കണം.ക്ഷേത്രത്തിനുള്ളിൽ കടന്നുചെല്ലണം .പായസം ഉണ്ടാക്കി വെച്ചിരുന്നാൽ ചെന്നത്                           കോരിക്കുടിക്കണം.സദ്യ നടക്കുമ്പോൾ പന്തിയിൽ കടന്നു ചെന്നവർക്കൊപ്പം ഇരിക്കണം..അവരടിച്ചാൽ നിങ്ങൾ തിരിച്ചടിക്കരുത്.തിരിച്ചടിച്ചാൽ നിങ്ങടെ ലക്ഷ്യം വഴിതെറ്റും...തിരിച്ചടിക്കുക എന്നത് മാത്രമായി പോകും  .അത് കൊണ്ട് ഒരിക്കലും തിരിച്ചടിക്കരുത്.കയറാൻ പാടില്ല             എന്നവർ പറയുന്നിടത്ത് കയറുക എന്നതാവണം നിങ്ങടെ ലക്ഷ്യം."
                അവസാന വരി ഒന്നുകൂടി ശ്രദ്ധിക്കൂ"കയറാൻ പാടില്ല എന്നവർ പറയുന്നിടത്ത് കയറുക എന്നതാവണം നിങ്ങടെ ലക്ഷ്യം"..... ആ  വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത് ഒരു സന്യാസിയല്ല,തികഞ്ഞ വിപ്ലവകാരിയാണ്. ശത്രുവിൻ്റെ മടയിൽ ചെന്നു നിന്ന്  ഇങ്ങനെ പറയാൻ ഒരു വിപ്ലവകാരിക്കേ കഴിയൂ....
           സ്വാതന്ത്ര്യ നിഷേധികളായ സവർണരൂടെ മുന്പിൽ തൻ്റെ അനുയായികൾ നടത്തേണ്ടത് യാചനാ സമരമല്ല എന്ന സന്ദേശമാണ് സമരമുഖത്തേയ്ക്ക്  ചെന്ന് ഗുരു നൽകിയത്. സവർണ ക്ഷേത്രങ്ങൾ അയിത്തത്തിൻ്റെ ആവാസ കേന്ദ്രങ്ങളാണ് .അവിടെ പ്രവേശി ക്കേണ്ടത് ആരാധിക്കാനല്ല മറിച്ച്. അയിത്തത്തിനെതിരെയുള്ള സമരമുഖങ്ങളാക്കി അവയെ മാറ്റാ നാവണം  എന്നുമാണ് ഗുരു സൂചിപ്പിച്ചത്... അനുയായികൾ ഉൾപ്പെടെയുള്ള സമര ഭടന്മാർക്ക് അതൊന്നും മനസ്സിലായില്ല.പിന്നെയും  യാചന തുടർന്നു .
              
കടപ്പാട്...


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

SANATANA RATI

തീയർ നേരിട്ട പീഡനങ്ങൾ...