പള്ളാത്തുരുത്തി സന്ദേശം..


🙏🏻 എസ്.എൻ.ഡി.പി. യോഗത്തിനു സന്ദേശം - 3🙏🏻

📚 1102 മേടം 26 ന് എസ്.എൻ.ഡി.പി. യോഗത്തിന്റെ പള്ളാത്തുരുത്തി സമ്മേളനത്തിനു ഗുരുദേവൻ നല്കിയ സന്ദേശം : -

📚 സമുദായസംഘടനയെപ്പറ്റിയും മതപരിഷ്കാരത്തെപ്പറ്റിയും നിങ്ങൾ ഗൗരവമായ ചില ആലോചനകൾ ചെയ്തുവരുന്നുണ്ടെന്നറിയുന്നതു നമുക്കു വളരെ സന്തോഷം തരുന്നു...  എന്നാൽ  സംഘടനയുടെ ഉദ്ദേശം ഒരു പ്രത്യേക വർഗ്ഗക്കാരെ മാത്രം ചേർത്ത് ഒരു സമുദായത്തെ സൃഷ്ടിക്കാനായിരിക്കരുത്...  മതപരിഷ്കാരം ഇന്നുള്ള ഏതെങ്കിലും ഒരു മതസംഘത്തെ ഉപേക്ഷിച്ചു മറ്റൊരു മതസംഘത്തിൽ ചേരുന്ന ശ്രമം മാത്രമായി കലാശിക്കരുത്...  നമ്മുടെ സമുദായസംഘടന എല്ലാ മനുഷ്യരെയും ഒന്നായി ചേർക്കുന്നതായിരിക്കണം..  മതം വിശ്വാസസ്വാതന്ത്യത്തെ അനുവദിക്കുന്നതും , സംസ്കൃതബുദ്ധികൾക്കെല്ലാം സ്വീകാര്യവും ,  മനുഷ്യരെ ഒരു ഉത്തമമായ ആദർശത്തിലേയ്ക്കു നയിക്കുന്നതുമായിരിക്കണം...  ഒരു ജാതി , ഒരു മതം , ഒരു ദൈവം മനുഷ്യന് എന്നുള്ള സനാതനധർമ്മം അങ്ങനെയുള്ള ഒരു മതമാകുന്നു...  ഈ സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവരെയെല്ലാം ഒന്നായി ചേർക്കുന്നതു സംഘടനയ്ക്ക് ഏറ്റവും ഉത്തമമായ രീതിയായിരിക്കുമെന്നു തോന്നുന്നു...  മതപരിവർത്തനം കൂടാതെ അസമത്വങ്ങളും ബുദ്ധിമുട്ടുകളും തീരുകയില്ലെന്നു വിശ്വസിക്കുന്നവർക്കു സനാതനധർമ്മം മതമായി സ്വീകരിക്കുന്നത് അവരുടെ മതപരിവർത്തനവും സ്വാതന്ത്ര്യപ്രഖ്യാപനവും ആയിരിക്കുന്നതാണ്...

എന്ന് : നാരായണഗുരു

നാരായണഗുരുസ്വാമി

 ഗ്രന്ഥകാരൻ : ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമികൾ ശിവഗിരി മഠം

📚 ഗ്രന്ഥം :- ശ്രീനാരായണഗുരുദേവൻ്റെ തെരഞ്ഞെടുത്ത കൃതികൾ... 

കടപ്പാട് :-  ഗുരുദേവ തീർത്ഥം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലദ്വാർ ഗോൾഡ് DYFI ക്ക് ജീവ വായു.

CONVERSION OF THIYA& EZHAVA INTO NAMBU & NAAYAN CASTES..