DR പൽപ്പുവും ശങ്കരൻ പരദേശിയും

ഒരു പാട് കാണാൻ ആഗ്രഹിച്ചതും തിരഞ്ഞതുമായ ശ്രീശങ്കരൻ പരദേശി സ്വാമികളുടെ ചിത്രമാണ്. ഓരോ ശ്രീ നാരായണിയരും അറിഞ്ഞിരിക്കണം ഭഗവാന്റെ പ്രിയ ശിഷ്യൻ ശ്രീ ശങ്കരൻ പരദേശി സ്വാമികളെക്കുറിച്ച് .... അദ്ദേഹമാണ് ശ്രീനാരായണീയരുടെ വൈദികാചാര്യൻ ....ശ്രീശാരദാമഠത്തിലെ ആദ്യ വൈദികാചാര്യൻ...
അദ്ദേഹത്തെ തുടർന്ന് ശ്രീശാന്തലിംഗസ്വാമികളാണ് ആ സ്ഥാനം വഹിച്ചത് . ഈ രണ്ടു മഹാത്മാക്കളും പിന്നീട് ശിവഗിരിയും കേരളവും വിട്ട് കാശിയിലും തമിഴ്നാട്ടിലുമായി കഴിഞ്ഞുകൂടി എന്നതാണ് ചരിത്രം .... കൊടുങ്ങല്ലൂർ സ്വദേശിയായ ശങ്കരനെ ( ഡോ പി ആർ , ശാസ്ത്രികളുടെ ഇളയച്ഛൻ ) ഗുരുദേവൻ തന്നെയാണ് കാശിയിൽ വിട്ടു പഠിപ്പിച്ചത് . വേദാന്താദി ശാസ്ത്രങ്ങളിലും വൈദികത്തിലും പരിനിഷ്ഠിതമായ പാണ്ഡിത്യം കരസ്ഥമാക്കിയ ശങ്കരൻ ഗുരുദേവ ശിഷ്യപരമ്പരയിൽ ശ്രീശങ്കരൻ പരദേശിസ്വാമികൾ എന്ന പേരിൽ പ്രശസ്തനായി . അദ്ദേഹമാണ് ശ്രീനാരായണീയരുടെ വൈദികാചാര്യൻ , ശ്രീനാരായണീയ സമൂഹത്തെ വൈദികം പഠിപ്പിക്കുന്നതിനുവേണ്ടി അദ്ദേഹം പണികഴിപ്പിച്ചതാണ് ശിവഗിരി വൈദികമഠം ...അദ്ദേഹത്തിന്റെ കീഴിൽ പഠിച്ച് വൈദികരുടെ ശിഷ്യ പരമ്പരയാണ് ഇന്നുകാണുന്ന ശ്രീനാരായണീയ വൈദികപരമ്പരയെന്ന സത്യം നമ്മളിൽ എത്ര പേർ അറിയുന്നുണ്ട് . ശാരദാമഠം നിർമ്മിക്കുന്നതിൽ മേൽനോട്ടം വഹിച്ച് പ്രവർത്തിച്ചവരിൽ പ്രധാനി ശ്രീശങ്കരൻ പരദേശി സ്വാമികളായിരുന്നു . ശാരദാപ്രതിഷ്ഠ സംബന്ധിച്ച വൈദികകർമ്മങ്ങൾക്ക് നേതൃത്വം നല്കിയ അദ്ദേഹത്തെ ഗുരുദേവൻ ശാരദാമഠത്തിന്റെ വൈദികാചാര്യനായും നിയോഗിച്ചു . എന്നാൽ അദ്ദേഹത്തിന് ദീർഘകാലം തൽസ്ഥാനത്ത് തുടർന്ന് പോകാനായില്ല . അതിനു നിമിത്തമായ സംഭവം വേദനാജനകമാണ് , ഡോ പല്‌പു ഒരുനാൾ ശാരദാമഠത്തിൽ വന്നു . തൊഴുതു പ്രാർത്ഥിക്കാനല്ല ശാരദാമഠത്തിന്റെ സവിശേഷത നോക്കിക്കാണാൻ .. ഡോക്ടറുടെ ദൈവം ധർമ്മമായിരുന്നുവല്ലോ . അദ്ദേഹം സൂട്ടും കോട്ടും തലപ്പാവും ധരിച്ച് ശാരദാമഠത്തിന്റെ മണ്ഡപത്തിൽ കയറി നിന്നു . ഷൂസ് അഴിച്ചിരുന്നില്ല . ഇതു കണ്ട് ആചാരനിഷ്ഠനായ ശങ്കരൻപരദേശിസ്വാമികൾ വിനീതനായി പറഞ്ഞു : “ സാക്ഷാൽ സ്വാമി തൃപ്പാദങ്ങൾ പോലും കാലുകഴുകി മാത്രമേ ഈ മണ്ഡപത്തിൽ കയറാറുള്ളൂ " . തന്നെ ചോദ്യം ചെയ്തത് ഡോക്ടർക്ക് ഇഷ്ടമായില്ല . അദ്ദേഹം ശങ്കരൻ പരദേശിയെ കണക്കില്ലാതെ ആക്ഷേപിച്ചു . ശകാരിച്ചു . എല്ലാം തികഞ്ഞ സംയമിയായി കേട്ടുനിന്ന പരദേശി സ്വാമികൾ ഗുരുദേവനെ സമീപിച്ചു പറഞ്ഞു : " അടിയൻ വിടകൊള്ളുന്നു . ഗുരുദേവനും ഒന്നും പ്രതികരിച്ചില്ല . അങ്ങനെ ആ മഹാചാര്യൻ ശിവഗിരിയിൽ നിന്നും കേരളത്തിൽ നിന്നും യാത്രയായി . കേരളത്തിൽ നിന്നും കാശിയിൽ എത്തിയ ശങ്കരൻ പരദേശി സ്വാമികൾ കാശിയിൽ അനേക ശിഷ്യന്മാരോടുകൂടി കാശി വിശ്വവിദ്യാലയത്തിന്റെ പോലും ആചാര്യനായി ശോഭിച്ചു . വടക്കേ ഇന്ത്യയിൽ ഗുരുദേവസന്ദേശങ്ങൾ പ്രചരിപ്പിക്കുവാൻ ശ്രദ്ധിച്ച ശങ്കരൻ പരദേശി സ്വാമികൾ പിന്നീട് ഗുരുദേവന് അസുഖമാണെന്ന് അറിഞ്ഞപ്പോൾ “ ഗുരു ശുശ്രൂഷയ്ക്കായി ഒരിക്കൽക്കൂടി കേരളത്തിൽ , ശിവഗിരിയിലെത്തിയിരുന്നു . ശിവഗിരി ശാരദാമഠത്തെ സംബന്ധിച്ചും ശ്രീനാരായണീയ ശിഷ്യപരമ്പരയെ സംബന്ധിച്ചും എക്കാലവും അവിസ്മരണീയനായ മഹാത്മാവാണ് ശ്രീശങ്കരൻ പരദേശിസ്വാമികൾ.

 പോസ്റ്റ്ന്
കടപ്പാട്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

SANATANA RATI

തീയർ നേരിട്ട പീഡനങ്ങൾ...