കാറ്റിലും അയിത്തം.സനാതന കേരളം.

 

അൽ സനാതനം
തിരുവിതാംകൂർ ഭരണം എന്ന് കേൾക്കുമ്പോൾ ഇന്നും അഭിമാനപൂരിതമാകുന്ന അപ- (ഭി)മാനികൾ ഉണ്ട് ,,.. ഇത്രയും ജാതിയതക്ക് അടിമപ്പെട്ട ഭരണം ലോകത്ത് ഒരിടത്തും ഇല്ല എന്നുതന്നെവേണം വിശേഷിപ്പിക്കാൻ...
ആ കാലഘട്ടത്തിനെ ഒരുപിടി നല്ല ചരിത്രകാരന്മാർ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് "ഇരുണ്ടയുഗം" എന്നായിരുന്നു....എന്നാൽ മറ്റുചിലരോ ഒരു അർത്ഥമോ അവകാശമോ ഇല്ലാത്തവർക്ക് നായക സ്ഥാനം നൽകി നവോത്ഥാനം എന്ന് പേരിൻറ്റ് കൂടെ ചേർത്ത്,,നായകന്മാരാക്കി സ്വന്തം സമുദായത്തിൻറ്റ് മഹിമ പുറത്ത് കാണിക്കുന്ന വിധം അക്ഷരങ്ങൾ കുറിച്ച് തുടങ്ങി....പലതും മറച്ചുവെച്ച്...
അങ്ങനെ മറനീക്കി കേരള ചരിത്രം ചികഞ്ഞു ചെന്നാൽ,,.. ആ ഇരുണ്ട യുഗത്തിൽ "പുലയ പറയ" സാമൂദായികരുടെ പൂർവ്വികർ അനുഭവിച്ച യാദനകൾ "ഈഴവ" സാമൂദായികരുടെ പൂർവ്വികരും അനുഭവിച്ചിട്ടുണ്ട് .....
അനാചാരങ്ങളും അയിത്തവും കൊണ്ട് അടിത്തറ പാകിയ തിരുവിതാംകൂർ രാജ്യത്തിൻറ്റ് കാലഘട്ടത്തിൽ "കാറ്റിലും അയിത്തം" എന്ന് പറയുമ്പോൾ അത്ഭുതപ്പെടുവാൻ ഒന്നും ഇല്ല....
അതെങ്ങനെ???...
വൈദ്യുതിയുടെ ആഗമനത്തിന് മുൻപും ഉയർന്ന സർക്കാർ ഓഫീസുകളിലും കൊട്ടാരങ്ങളിലും ബംഗ്ലാവിലുമെല്ലാം പങ്കയുടെ ഉപയോഗം നടന്നിരുന്നു. പങ്ക സാധാരണയായി ചതുരാകൃതിയിലായിരുന്നു. ചൂരൽകൊണ്ടൊ പരന്ന തടിചട്ടകൂടിൽ തുണികൊണ്ട് പൊതിഞ്ഞൊ ആയിരുന്നു നിർമ്മാണം.....
ഇത് മുറിയുടെ സീലിംഗിൽ ഉറപ്പിച്ച് ഒരു കയറും പുള്ളിയുമുപയോഗിച്ച് വലിക്കുകയാണ് പതിവ്. ചുമരിന് ദ്വാരമിട്ടൊ വാതിലിന് പുറത്തേക്കിട്ടൊ ആയിരുന്നു പങ്കവലിക്കാറ്. കഠിനമായ ജോലിയാണിത്,, കാരണം നിർത്താതെ ഇവ വലിച്ചുകൊണ്ടിരിക്കണം .ഈ ജോലിക്കാരെ "പങ്കാവാലകൾ" എന്നു വിളിക്കപ്പെട്ടിരുന്നു....
1924 ഡിസംബർ ആരംഭത്തിൽ തിരുവിതാംകൂറിലെ ഹജ്ജൂർ കച്ചേരിയുടെ ഭാഗമായ അക്കൗണ്ടാഫീസിൽ ജാതിഭ്രാന്തന്മാരല്ലാത്ത ആരെയും ഞെട്ടിപ്പിക്കുന്നൊരു സംഭവമുണ്ടായി...
ഈ ഓഫീസിലെ ഒരയർന്ന ഓഫീസർ ബ്രാഹ്മണനായ, തിരുവിതാംകൂറിൽ സർക്കാരിനു കീഴിൽ ഉദ്യോഗസ്ഥന്മാരായിരുന്നവരിൽ എഴുപത്തഞ്ച് ശതമാനവും ബ്രാഹ്മണരായിരുന്നു.തിരുവിതാംകൂർ ഒരു ബ്രാഹ്മണ രാഷ്ട്രവുമായിരുന്നു. ഈ പറഞ്ഞ ബ്രാഹ്മണനായ ഓഫീസർ പ്യൂണായിരുന്ന ഗോപാലൻ എന്നൊരു ഈഴവ സാമൂദായികനെ തീണ്ടലിൻെറ പേരിൽ ഓഫീസറുടെ അകത്തെ പങ്ക വലിക്കാൻ അനുവദിച്ചില്ല. മുറിക്ക് പുറത്തേക്കിട്ടിരുന്ന പങ്ക ഒരു കപ്പിയുടെയും കയറിൻെറയും സഹായത്താൽ പ്യൂൺ ഓഫീസ് സമയമത്രയും പങ്കവലിക്കുകയാണ് പതിവ്.....
വെങ്കിട്ടരമണ അയ്യർ ചീഫ് ആഫീസറും കൃഷ്ണസ്വാമി അയ്യർ പിന്നെത്തെ സീനിയർ ഓഫീസറുമായിരുന്നു. രണ്ടു ദിവസം കഴിഞ്ഞാണ് തനിക്ക് പങ്കവലിക്കുന്നത് ഒരു ഈഴവനാണെന്നും തീണ്ടൽജാതിക്കാരനാണെന്നും അറിഞ്ഞത്....
ഉടനെ സ്വാമിക്ക് കലികയറി .അദ്ദേഹം മുറിയിൽ നിന്നും പുറത്തേക്ക് ചാടി. സംഗതി എന്തെന്നറിയാതെ ഗോപാലൻ ചാടിയെഴുന്നേറ്റു പരിഭ്രാന്തനായി സ്വാമിയെ വണങ്ങി. സ്വാമിയാകട്ടെ ഇംഗ്ലീഷും തമിഴും മലയാളവും കൂട്ടികലർത്തിയ ഭാഷയിൽ തെറിവിളിയും.ബഹളം കേട്ട് അടുത്ത മുറികളിൽ നിന്ന് ക്ളാർക്ക്മാരും മറ്റും ഓടികൂടി....
തീണ്ടൽ പറയ്യൻ തീണ്ടൽ പറയ്യൻ എന്ന വാക്കുകളെ അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞുള്ളൂ. വിവരം ചോദിച്ചപ്പോൾ തീണ്ടൽജാതിക്കാരനായ ഈഴവൻ തൻെറ പങ്കവലിച്ചു മുറി അശുദ്ധവായുകൊണ്ട് നിറച്ചു എന്നാണ് കേസ്സ്....
ഉടനെ ഗോപാലനെ മാറ്റി ഒരു സവർണ സാമുദായത്തിലുളള ഒരാളെ പങ്കവലിക്കു നിയോഗിച്ചു. ഗോപാലൻ അവിടെ നിന്നും അടുത്ത ഓഫീസറുടെ പങ്കയുടെ കയർ പിടിച്ചു വലിച്ചു. അദ്ദേഹം ബ്രാഹ്മണനായ കൃഷ്ണസ്വാമി അയ്യരായിരുന്നു.സ്വാമിക്കും ഗോപാലൻെറ പങ്കവലി ഇഷ്ടപ്പെട്ടില്ല...
പക്ഷെ ബഹളം വെച്ച് പങ്കവലി നിറുത്തിച്ചു. ഗോപാലൻ അവിടെ നിന്നും പിന്നെത്തെ ഓഫീസറായ ഡാനിയലിൻെറ പങ്കയിലേക്ക് നിയോഗിക്കപ്പെട്ടു..... അക്കൗണ്ടാഫീസിൽ കല്പാത്തി എന്ന തലകെട്ടോടെയാണ് പിറ്റെ ദിവസത്തെ കേരളദാസൻ എന്ന പത്രം പുറത്തിറങ്ങിയത്.....
ഇത്തരത്തിലുള്ളവന്മാരുടെ നാവ് നിശബ്ദമാക്കിയാണ് "വിരലുകളിൽ എണ്ണാവുന്ന ( നാലോ അഞ്ചോ) നവോത്ഥാന നായകന്മാർ" വിപ്ലവും ആത്മീയ വിപ്ലവും തീർത്ത് കേരളത്തിൽ മാനവികതയുടെ മലയാളമണ്ണ് പടുത്തുയർത്തിയത്..✍
"ഓർമ്മകളിലൂടെ" എംഎം വർക്കി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തീയർ നേരിട്ട പീഡനങ്ങൾ...

SANATANA RATI