പോസ്റ്റുകള്‍

മാർച്ച്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

SANATHANA DHARMMAM

ഇമേജ്
  " സനാതന ധർമ്മം " എന്നത് രണ്ട് വാക്കുകൾ ചേർത്ത ഒരു പ്രയോഗമാണ്.. നാരായണ ഗുരു ഉപയോഗിച്ചതും ശ്രീ അയ്യപ്പൻ ഉപയോഗിച്ചതും ധർമ്മം എന്ന വാക്കാണ് .. "ധമ്മ " എന്ന പാലി വാക്കാണ് ഇതിനു ആധാരം.. ബുദ്ധരുടെ ധമ്മ എന്ന പ്രയോഗത്തിൽ നിന്നാണ് ഈ വാക്ക് ഇന്ത്യയിൽ പ്രചാരം നേടിയത് ... THE WAY എന്നാണ് അതിനെ പണ്ഡിതർ വ്യാഖ്യാനിച്ചിട്ടുള്ളത് ... ബുദ്ധ മതക്കാരെ പൊതുവെ കേരളത്തിൽ ധർമ്മക്കാർ എന്ന് വിളിച്ചിരുന്നു ... അവരിൽ നിന്ന് ധർമ്മൻ ധർമ്മ രാജൻ എന്നൊക്കെ അനേകം പേരുകളും കേരളത്തിൽ പ്രചരിച്ചു .. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രചരിച്ച ഒരു പാലി വാക്കാണ് വി " വട്ടം " ... " ചിഹ്നം വട്ടം ന വട്ടതി " എന്നത് ഒരു ബൗദ്ധ ശ്ലോകത്തിൻറെ ഭാഗമാണ് ... നിർവാണം പ്രാപിച്ചാൽ വട്ടം മുറിയുന്നു .. പിന്നീട് കറങ്ങുന്നില്ല ..അതായത് ജനന മരണങ്ങളുടെ വട്ടം അഥവാ ചക്രം ... സനാതനം എന്ന വാക്കിനു അനാദിയായ എന്നൊക്ക മീനിങ് പറയുന്നു . അനന്ദം എന്നും ... യൂറോപ്യൻ ബ്രാമണ കുടിയേറ്റക്കാർ ഇന്ത്യയിൽ കുടിയേറും മുന്നേ തന്നെ BRACHMANA , BRASMANA എന്നൊക്കെ യൂറോപ്പിലും മിഡിൽ ഈസ്റ്റിലും അറിയപ്പെട്ടിരുന്നു .. ഇവരെ അവസാനമായി ഇറാനിൽ നിന

DAIVA INSCRIPTIONS, PERSIPOLIS, IRAN. BC 480

ഇമേജ്
DAIVA INSCRIPTIONS , PERSEPOLIS, IRAN. BC 480 ...(BP 2480) ======================================== നാടോടികളും IE ജനിതകമുള്ളവരും അനേകം ദുർ ദേവതകളെ യജിച്ചിരുന്നവരുമായ യൂറോപ്യൻ പാഗൻ ബ്രാമണ സമൂഹത്തെ (ഇന്ത്യയിലെ ത്രൈ വർണ്ണികരുടെ പൂർവ്വികരെ ) ആര്യ സാംബ്രാജ്യത്തിൽ നിന്ന്(Achaemenid) അവസാനമായി അടിച്ചു തുരത്തിയതിന്റെ ശിലാ ലിഖിദം .. BC അഞ്ചാം നൂറ്റാണ്ട് ... " ബ്രസ്മനിയ " എന്ന വാക്ക് 41 ആം വരിയിലും 51 ആം വരിയിലും വായിക്കാം .. ഇക്കൂട്ടർ ആര്യൻ(പേർഷ്യൻ) വർണ്ണ വ്യവസ്ഥയും പൂണൂലുമൊക്കെ സ്വീകരിക്കുന്നതിന് മുൻപ് തന്നെ ബ്രസ്മനിയ എന്ന് പേർഷ്യയിൽ അറിയപ്പെട്ടിരുന്നു ..ഇന്ത്യയിൽ വന്നതിനു ശേഷം ഉണ്ടാക്കപ്പെട്ട സംഹിതാ മന്ത്രങ്ങളിൽ ഇവർ സ്വയം മാനുഷ എന്നും ദേവ എന്നും വിളിക്കുന്നു...മനുവിൻറെ സന്തതികൾ മാനുഷ..ഇന്ത്യക്ക് വെളിയിൽ ബ്രാമണ എന്നും ഇന്ത്യക്ക് അകത്തു ദേവർ എന്നും മാനുഷർ എന്നും മറവർ എന്നുമൊക്കെ അറിയപ്പെട്ട ഇവർ തന്നെയാണ് ഇന്ത്യയിൽ സെറ്റിൽ ചെയ്തതിനു ശേഷം മൂന്നു വർണ്ണങ്ങളായി പിരിഞ്ഞത്...മൂവരും മനു പുത്രർ..മാനുഷർ..ദേവർ ...ദ്വിജർ , ത്രൈ വർണ്ണികർ .. ഉപനയനമില്ലാതെയാണ് ഇവർ ദ്വിജ എന്ന് സംഹിതയിൽ പറഞ്ഞിരിക്കുന

Pallikkandam Jina Ramapuram

ഇമേജ്
കോട്ടയം ജില്ലയിലെ രാമപുരത്തിനടുത്ത് കൊണ്ടാട് എന്ന സ്ഥലത്തെ റബർ തോട്ടത്തിൽ തൊഴിലുറപ്പു തൊഴിലാളികൾ കണ്ടെടുത്ത തീർദ്ധാങ്കര ശിരസ്സ്. കാലപ്പഴക്കം മൂലം തേയ്മാനം വന്ന് മുഖരൂപം അവ്യക്തമാണ്. ശരീരഭാഗം ലഭിച്ചിട്ടില്ല. രാമപുരത്തെ കുറിഞ്ഞിയിൽ കാണപ്പെടുന്ന മുനിയറകൾ കോട്ടയം നാട്ടുകൂട്ടത്തിന്റെ ശ്രമഫലമായി കേന്ദ്രപുരാവസ്തു വകുപ്പ് പ്രാഥമിക പരിശോധന നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് അടുത്ത കാലത്താണ്. കുന്നോന്നി, കടനാട്, കരൂർ തുടങ്ങി മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ശിലായുഗ കാലത്തിന്റെ അവശേഷിപ്പുകൾ പല കാലത്തായി കണ്ടെത്തിയിട്ടുണ്ട്. സംഘകാലത്തോളം തുടർന്ന ഇരുമ്പുയുഗത്തിന്റെ അടയാളങ്ങൾ കോട്ടയം ജില്ലയിൽ പലയിടങ്ങളിലും കാണപ്പെടുന്നുമുണ്ട്.സംഘകാലത്തെ തുടർന്നു വരുന്ന ബുദ്ധമതകാലഘട്ടത്തിന്റെ തെളിവുകൾ രാമപുരത്തിനടുത്ത് വെള്ളിലാപ്പള്ളിയിൽ മുൻകാലത്ത് കണ്ടെത്തിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതാകട്ടെ വെള്ളിലാപ്പള്ളിക്ക് പടിഞ്ഞാറ് കൊണ്ടാടിനടുത്ത് പള്ളിക്കണ്ടത്തിൽ നിന്നാണ് കണ്ടെടുത്തത്. കേരളത്തിൽ സാധാരണ കണ്ടെടുത്തിട്ടുള്ള ബുദ്ധവിഗ്രഹങ്ങളിൽനിന്ന് വ്യത്യസ്തമായി ഗാന്ധാരശില്പ രീതികളോട് ഇത് ബന്ധം പുലർത്തുന്നു എന

VEDADHIKARA NIROOPANAM , CHAPTER - 5

ഇമേജ്
  യുക്തിവിചാരം   ശൂദ്രൻ വേദാഭ്യാസം ചെയ്തുകൂടാ എന്നുള്ള സങ്കേതം യുക്തിക്കെങ്കിലും ചേർന്നിരിക്കുന്നുണ്ടോ? ഏതു മതഗ്രന്ഥത്തെ എടുത്താലും പരമപദപ്രാപ്തിക്കു ജീവാത്മപരമാത്മസ്വരൂപജ്ഞാനവും, ധർമ്മാനുഷ്ഠാനവും തന്നെയാണ് ഹേതുവെന്നു പറഞ്ഞിരിക്കുന്നതായിക്കാണാം. ഉദാഹരണത്തിന്- "ബഹൂനാം ജന്മനാമന്തേ ജ്ഞാനവാൻ മാം പ്രപദ്യതേ" ബഹുജന്മങ്ങളെടുത്തിട്ട് അവസാനത്തിൽ ജ്ഞാനവാൻ മാത്രം എന്നെ പ്രാപിക്കുന്നു - എന്ന ഗീതാവചനം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. "തമേവ വിദിത്വാതിമൃത്യുമേതി നാന്യഃ പന്ഥാ വിദ്യതേയനായ" ഈ വിധമായി ബ്രഹ്മത്തെ അറിഞ്ഞുകൊണ്ടവൻ മാത്രം മൃത്യുവിനെ അതിവർത്തിക്കുന്നു; മോക്ഷപ്രാപ്തിക്കു വേറെ മാർഗ്ഗമില്ല. "താമാത്മസ്ഥം യേനുപശ്യന്തി ധീരാഃ തേഷാം സുഖം ശാശ്വതം നേതരേഷാം"   [1] അന്തര്യാമിയെ താനായറിയുന്നവർക്കുമാത്രം നിത്യസുഖമുണ്ടാകും; മറ്റാർക്കുമില്ല - എന്നും മറ്റും അനേകവിധം വേദം ഘോഷിക്കുന്നു. മോക്ഷസാധനമായ ജ്ഞാനത്തെ ശൂദ്രൻ അഭ്യസിച്ചുകൂടാ എന്നു പറയുന്നതിനു ശൂദ്രൻ മോക്ഷത്തെ പ്രാപിച്ചുകൂടാ എന്നല്ലയോ അർത്ഥം. അല്ലാതെയും ആദിമുതൽ ഈ സങ്കേതം ഭഗവന്നിയമമായി നടന്നുവന്നതാണെങ്കിൽ ഇതുവരെയും ഒരു ശൂദ്രൻ പോലും