VEDADHIKARA NIROOPANAM , CHAPTER - 4
പ്രമാണാന്തരനിരൂപണം "അധീയീരംസ്ത്രയോ വർണ്ണാഃ സ്വകർമ്മസ്ഥാ ദ്വിജാതയഃ പ്രബ്രൂയാദ്ബ്രാഹ്മണസ്തേഷാം നേതരാവിതി നിശ്ചയഃ സർവേഷാം ബ്രാഹ്മണോ വിദ്യാദ്വൃത്ത്യുപായാൻ യഥാവിധിഃ പ്രബ്രൂയാദിതരേഭ്യശ്ച സ്വയം ചൈവ തയാ ഭവേത്" (മനു 10-12) അവരവർക്ക് തക്കതായ പ്രവൃത്തികൾ ഉള്ള ദ്വിജന്മാരായ മൂന്നു വർണ്ണക്കാരും പഠിക്കട്ടെ. പഠിപ്പിക്കുന്നതു ബ്രാഹ്മണനല്ലാതെ ഇതരന്മാർ ചെയ്യേണ്ടതല്ല എന്നു നിശ്ചയം. സകലർക്കും ക്രമപ്രകാരമുള്ള ജീവനോപായങ്ങളെ ബ്രാഹ്മണൻ കല്പിക്കട്ടെ. ബ്രാഹ്മണൻ ഇതരന്മാർക്കു കല്പിച്ചു താനും അനുഷ്ഠിക്കട്ടെ - എന്നു പറയുന്നതല്ലാതെ ശൂദ്രൻ വേദാധ്യയനം ചെയ്തുകൂടാ എന്നു സ്പഷ്ടമായി നിഷേധിക്കുന്നില്ല. ഇതിനെ അല്പം കൂടി വിവരിക്കാം. ഒരുവൻ തനിക്കു വേണ്ടതായ സകലകാര്യങ്ങളെയും അന്യസഹായം കൂടാതെ സ്വയം സാധിച്ചുകൊള്ളുകയെന്നത് അസാധ്യമാകയാൽ ആദിയിൽ തന്നെ പ്രവൃത്തികളുടെ വ്യവസ്ഥ ഏർപ്പെടുന്നതു സഹജം. റോമാദേശത്തിൽ രാജാവ്, പാതിരിമാർ, പെട്രിഷർ, പ്ലേവിയർ എന്നും, ഇംഗ്ലണ്ടിൽ രാജകുലം, പാതിരികൾ, ലാർഡ്സ് എന്നും കോമൺസ് എന്നും, ഏർപ്പെട്ടതുപോലെ അതിനും എത്രയോ മുൻകാലം മുതൽക്കേ ഇവിടെയും ബ്രഹ്മക്ഷത്രിയവൈശ്യശൂദ്രർ എന്നു വകുപ്പുകൾ ഏർപ്പെട്ട് അവരവര...