പോസ്റ്റുകള്‍

ഡിസംബർ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നായർ ഭ്രിത്യ ജന സംഘം

ഇമേജ്
🌸നായർ സമാജത്തിൽ മന്നം നടപ്പിലാക്കിയ സംഘ മര്യാദകൾ🌻🏵️ നായർ ഭൃത്യജനസംഘത്തിന്റെ ആദ്യത്തെ പ്രസിഡന്റായി ശ്രീ.കെ.കേളപ്പൻ നായരെയും (കേളപ്പജി) സെക്രട്ടറിയായി ശ്രീ.മന്നത്തെയും ട്രഷററായി ശ്രീ. പനങ്ങോട്ട് കേശവപ്പണിക്കരെ തിരഞ്ഞെടുത്തു. സ്ഥാപകാംഗങ്ങളുടെ ശ്രമഫലമായി ചങ്ങനാശ്ശേരി, അമ്പലപ്പുഴ താലൂക്കുകളിലെ മുട്ടാർ, രാമങ്കരി, വേഴപ്ര മണലാടി, ഊരുക്കരി, പുതുക്കരി, കൊടുപ്പുന്ന എന്നീ സ്ഥലങ്ങളിൽ നായർ സമാജങ്ങൾ രൂപം കൊണ്ടു.  നായർ ഭൃത്യജന സംഘാംഗളുടെ പ്രവർത്തനഫലമായി  സമുദായാംഗങ്ങളിലെ അന്തഃച്ഛിദ്രം, വ്യവഹാര പ്രവണത, താലികെട്ടുകല്യാണങ്ങൾ എന്നിവ ഒഴിവാക്കി.  കുറുമ്പനാട്‌ താലൂക്ക്, നീരേറ്റുപുറം, നാടുവിലേമുറി, കാരിക്കുഴി, എന്നീ കരകളിലെ നായന്മാരെ കേളപ്പജിയുടെ ശ്രമഫലമായി സംഘടിപ്പിച്ച് അവിടെയെല്ലാം എൻ.കെ. നായർ സമാജം രൂപീകരിച്ചു.  സംഘ മര്യാദ എന്ന വിഷയത്തെക്കുറിച്ച് 1915-ൽ മുട്ടാർ നായർ സമാജത്തിൽ മന്നം പ്രസംഗിച്ചു. നായർ സമൂഹത്തിൽ മരണാനന്തര അടിയന്തിരത്തിൽ അവാന്തരജാതി വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തി പന്തിഭോജനം, നായർ കുടുംബങ്ങളിലെ ബ്രാഹ്മണസദ്യ നിർത്തലാക്കി, പരിഷ്കൃത വിവാഹച്ചടങ്ങുകൾ നടപ്പിലാക്കി, നാ...

POTHERI KUNJAMBU

ഇമേജ്
സഹോദരൻ അയ്യപ്പന്‌ മുൻപുതന്നെ ‘പുലയൻ കുഞ്ഞമ്പു’ ആയിമാറിയ മറ്റൊരു യുക്തിവാദിയുടെ ഓർമ്മദിനം കൂടിയാണ് ഡിസംബർ 24 കേരളത്തിലെ യുക്തിവാദികൾക്ക് ഒരു സംഘടനാ സംവിധാനം ഉണ്ടാക്കുന്നത് 1926 ൽ ആണ്. അതിന്   മുഖ്യപങ്ക് വഹിച്ചയാൾ സഹോദരൻ അയ്യപ്പൻ ആയിരുന്നെങ്കിലും യുക്തിവാദികൾ കേരളത്തിൽ അതിന് മുൻപേ ഉണ്ട്. യുക്തിവാദി സംഘമൊക്കെ  ഉണ്ടാകുന്നതിന് മുൻപേ "ഞാൻ ഒരു യുക്തിവാദി ആണ്" എന്ന് നാരയണഗുരുവിനോട് തന്നെ തുറന്ന് പറഞ്ഞിട്ടുള്ളയാളാണ് പോത്തേരി കുഞ്ഞമ്പു.  സഹോദരൻ അയ്യപ്പൻ ‘പുലയൻ അയ്യപ്പൻ ആകുന്നത് 1917ൽ ആണ്. എന്നാൽ പോത്തേരി കുഞ്ഞമ്പു എന്ന കുഞ്ഞമ്പു വക്കീൽ 1890 ൽ തന്നെ പുലയർക്കുവേണ്ടി സ്വന്തമായി ഒരു പ്രാഥമികവിദ്യാലയം സ്ഥാപിക്കുകയും അതിലൂടെ “പുലയൻ കുഞ്ഞമ്പു” എന്ന അധിക്ഷേപ നാമവും സ്വീകരിച്ചിരുന്നു. ദളിതരെ പഠിപ്പിക്കാൻ സ്വന്തം സഹോദരനൊഴികെ തീയ്യസമുദായത്തിൽ നിന്നുപോലും അവിടെ അദ്ധ്യാപകരാകാൻ ആരും മുന്നോട്ടുവന്നില്ല. ഈ സ്ക്കൂളാണ് ഇപ്പോഴത്തെ ചൊവ്വ ഹയർ സെക്കന്ററി സ്ക്കൂൾ. അയ്യ൯കാളിക്ക് മു൯പേ ദളിത് പെൺകുട്ടികൾക്ക് മാറ് മറയ്ക്കാൻ സൗജന്യമായി പെററികോട്ട് നൽകിയ അദ്ദേഹം നാരായണഗുരുവിൻറെ മലബാറിലെ ആരാധകര...

RSS & GANDHI

ഇമേജ്
ഗാന്ധിജി വെടിയേറ്റ് മരിക്കുന്നതിന് ഒരാഴ്ച മൂൻപ് തിരുവനന്തപുരം തൈക്കാട് മൈതാനിയിൽ RSS ന്റെ ഒരു യോഗം നടക്കുന്നു. ഗുരുജി ഗോൾവാൾക്കർ ആണ് പ്രഭാഷകൻ. ദേശീയ ഐക്യത്തേയും സ്വാതന്ത്ര്യത്തേയും കുറിച്ച് അദ്ദേഹം എന്ത് പറയുന്നു എന്ന് കേൾക്കാൻ കോളേജിൽ നിന്ന് ഞാനുൾപ്പെടെ ഒരു ചെറിയ സംഘം തൈക്കാട്ടേക്ക് പോയി. ഗോൾവാക്കർ അതിനിശിതമായി ഗാന്ധിജിയെ വിമർശിച്ച് സംസാരിക്കുന്നു. എന്റെ ഓർമ്മശരിയാണെങ്കിൽ മലയാറ്റൂരും കരുനാഗപ്പള്ളി കാർത്തികേയനും യോഗാനന്തരം ചില ചോദ്യങ്ങൾ ഗോൾവാക്കറോട് ചോദിച്ചു ‘ ശാന്തമായി മറുപടി പറയുന്നതിന് പകരം അയാൾ ഞങ്ങളെ തല്ലാൻ മൗനാനുവാദം നൽകുകയാനുണ്ടായത്. യോഗത്തിലുണ്ടായിരന്നവർ ഞങ്ങളെ തല്ലാൻ തുടങ്ങി.ഞങ്ങളും തിരിച്ചവരെ തല്ലി.രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം കോളേജിൽ നിന്ന് ഹോസ്റ്റലിൽ എത്തിയപ്പോഴാണ് ഗാന്ധിജി വെടിയേറ്റു മരിച്ച വിവരം അറിയുന്നത്. കനത്ത ദുഃഖത്തോടെ തൈക്കാട് മൈതാനത്തിന് സമീപത്ത് കൂടെ ഞങ്ങൾ നടന്ന് പോകബോൾ അതിനടുത്ത് ഒരു RSSകാരന്റെ വീട്ടിൽ മധുര പലഹാരം വിതരണം ചെയ്യുന്നത് കണ്ട് അക്രമത്തിന് തുനിഞ്ഞ ഞങ്ങളെ വരദരാജൻ നായർ സമാധാനിപ്പിച്ച് കറുത്ത ബാഡ്ജ് ധരിപ്പിച്ച് ഒരു മൗന ജാഥയാക്കി മാറ്റി. വർഷങ്ങൾക...