പോസ്റ്റുകള്‍

സെപ്റ്റംബർ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജന്മഷ്ട്ടമിയിലെ ബോംബ്

ഇമേജ്
1993 സെപ്റ്റംബർ 6ന് 3 മണിയോടെയാണ് താനൂരിലെ താനാളൂർ പഞ്ചായത്തിലെ മൂലക്കൽ അങ്ങാടിക്ക് സമീപത്തെ കെ. പുരത്തെ(കേരളാദീശ്വരപുരം) ആർ.എസ്.എസ് പ്രവർത്തകനായ പറമ്പാട്ട് സുകുവിന്റെ ഇരുനില വീട്ടിൽ സ്ഫോടനം നടന്നത്. സംഭവത്തിൽ ഒരാൾ മരിക്കുകയും രണ്ടു പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. വീടിന്റെ മുകൾ ഭാഗം മുഴുവൻ സ്ഫോടനത്തിൽ തകർന്നു. പറമ്പാട്ട് സുകുവിന്റെ മകൻ ബാബു, വടക്കമ്പാട്ട് കോരന്റെ മകൻ വേലായുധൻ എന്നീ സജീവ ആർ.എസ്.എസ്. പ്രവർത്തകരായിരുന്നു പരിക്ക് പറ്റിയവർ. സംഭവ സ്ഥലത്തെത്തിയ പോലീസ് ഉടൻ വീടും പരിസരവും വളഞ്ഞതിനാൽ തെളിവ് നശിപ്പിക്കാൻ സാധിച്ചില്ല. കൊല്ലപ്പെട്ടയാളെകുറിച്ച് വ്യക്തമല്ലാത്ത പല ഊഹങ്ങളും പ്രചരിച്ചു. ആരാണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. സംഭവത്തിൽ അറസ്റ്റിലായ മറ്റു ആർ.എസ്.എസ്. പ്രവർത്തകരെ ചോദ്യം ചെയ്തതിനൊടുവിൽ കൊല്ലപ്പെട്ടയാൽ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി വട്ടച്ചിറ ശ്രീകാന്ത് ആണെന്ന് തെളിഞ്ഞു. ബോംബു നിർമ്മാണ വിദഗ്ദ്ധനായ ശ്രീകാന്ത് ബോംബ്‌ നിർമ്മാണം പരിശീലിപ്പിക്കാനാണ് താനൂരിൽ എത്തിയത് എന്നും തെളിഞ്ഞു.  തുടർന്നുള്ള അന്വേഷണങ്ങളിൽ ബോംബ്‌ നിർമ്മിച്ചത്‌ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്...

കൂത്തും കൂത്തച്ചികളും

ഇമേജ്
നമ്മൾ പവിത്രമെന്ന് കരുതിപ്പൊരുന്ന ക്ഷേത്രസംസ്കാരങ്ങൾ മുൻപ് അസാന്മാർഗികമായിട്ടുള്ളതായിരുന്നു എന്നാണ് ചില ചരിത്ര സൂചനകളിൽ കാണുന്നത്.   കേരളത്തിൽ എട്ട് ഒൻപത് നൂറ്റാണ്ടുകളിൽ രൂപീകൃതമായ ബ്രാഹ്മണഗ്രാമങ്ങളിലും മറ്റുമായാണ് ക്ഷേത്രനിർമ്മാണം നടന്നതായി പറയപ്പെടുന്നത്. അതിന് വ്യക്തമായ ക്ഷേത്രരേഖകളുമുണ്ട്. ഇങ്ങിനെ രൂപീകൃതമായ ക്ഷേത്രങ്ങളിൽ തേവടിച്ചി സമ്പ്രദായം നിലനിന്നതായും ഈ തേവടിച്ചികൾ വലിയതോതിൽ ക്ഷേത്രങ്ങളിലേയ്ക്ക് വസ്തുവകകൾ ദാനമായി നൽകിയതിനും രേഖകളുണ്ട്.  ഇതുമാത്രമല്ല ക്ഷേത്രങ്ങളിൽ പാഠശാലകളും കലാശാലകളും ആതുരശാലകളും സരസ്വതി ഭണ്ടാരങ്ങളും ഉണ്ടായിരുന്നു. കൂടാതെ മതബോധമുണ്ടാക്കാനായി  മഹാഭാരതം വായനക്കാരായ മാവാരതപട്ടരും മറ്റുചില പട്ടത്താനങ്ങളും ഉണ്ടായിരുന്നു.  ജനങ്ങളെ ക്ഷേത്രത്തിലേക്കാകർഷിക്കാനായി സൃഷ്ടിക്കപ്പെട്ട തേവടിച്ചികളെ, കൂത്തികൾ, കൂത്തസ്ത്രീകൾ, കൂത്തത്തികൾ, കൂത്തച്ചികൾ, ആടുംപാത്രങ്ങൾ, കുടിക്കാരികൾ, തളിച്ചേരിപെണ്ടുകൾ, തളിനങ്ങൾ, നങ്ങച്ചിയാർ എന്നെല്ലാം വിളിച്ചുപോന്നിരുന്നു. ഇവരുടെ പുരുഷന്മാരെ നമ്പിയാർ എന്നാണ് വിളിക്കപ്പെട്ടത്. ക്ഷേത്രത്തിന് തൊട്ടടുത്തായി പടിഞ്ഞാറ് വശത...