പോസ്റ്റുകള്‍

മാർച്ച്, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കുന്തക്കാരൻ പത്രോസ്

ഇമേജ്
മാർച്ച് 9: കെ.വി. പത്രോസ് ദിനം- പുന്നപ്ര വയലാറിന്റെ യഥാര്‍ത്ഥ കുന്തക്കാരന്‍  “ഉയരും ഞാന്‍ നാടാകെ/ പടരും ഞാനൊരു പുത്ത/നുയിര്‍ നാട്ടിന്നേകിക്കൊ/ണ്ടുയരും വീണ്ടും/ ഉയരും ഞാന്‍ നാടാകെ/യുയരും ഞാന്‍ വീണ്ടുമ/ങ്ങുയരും ഞാന്‍/വയലാറലറിടുന്നു/അവിടത്തെ ധീരത/യിവിടെപ്പകര്‍ത്തുവാന്‍/കഴിവറ്റ തൂലികേ/ലജ്ജിക്കൂ നീ/പുകയുമാവെണ്ണീറില്‍ തൂലികകൊണ്ടൊന്നു/ചികയണേ നാടിന്‍/ചരിത്രകാരാ…” (വയലാര്‍ ഗര്‍ജിക്കുന്നു – പി.ഭാസ്‌കരന്‍) കേരളാസ്റ്റാലിന്‍ എന്നറിയപ്പെട്ടിരുന്ന കെ.വി.പത്രോസായിരുന്നു ആ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നായകന്‍. തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സ്റ്റേറ്റ് സെക്രട്ടറി. പത്രോസെന്ന പാറമേലായിരുന്നു കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കപ്പെട്ടത്‌. കേരളത്തെ ചുവപ്പിച്ച പുന്നപ്ര-വയലാര്‍ സമരത്തിന്റെ കണ്‍വീനറും തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയുമായിരുന്ന കെ.വി പത്രോസിനെ കേരളത്തിലെ മുഖ്യധാരാ കമ്മ്യൂണിസ്റ്റുകാര്‍ ഓര്‍ക്കാറു പോലുമില്ല. അവരുടെ ഓര്‍മ്മകളിലോ, ചരിത്രത്തിലോ, രക്തസാക്ഷിമണ്ഡപങ്ങളിലോ, കെട്ടിപൊക്കിയ കൊട്ടാരസമാനമായ പാര്‍ട്ടി മന്ദിരങ്ങളിലോ...