പോസ്റ്റുകള്‍

മേയ്, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

KR GAURI ABUSE

ഇമേജ്
സ്വന്തം മതം ഉപേക്ഷിച്ചു ക്ഷത്രിയ ബോധം മങ്ങി നാടോടി ഹിന്ദുവിന്റെ തൊഴുത്തിൽ കയറിയാൽ ഇതെല്ലാം കേൾക്കേണ്ടി വരും... ''വാടീ ഗൗരീ ചായ കുടി, കേറിയിരുന്നൊരു ബീഡി വലീ... ഗൗരിച്ചോത്തിയെ മടിയിലിരുത്തി  നാടുഭരിക്കും നമ്പൂരീ... ഗൗരിപ്പെണ്ണേ മച്ചിപ്പെണ്ണേ  മക്കടെ വേദനയറിയില്ലേ... ഗൗരീ നീയൊരു പെണ്ണല്ലേ  പുല്ലുപറിക്കാൻ പൊയ്ക്കൂടേ...  നാടുഭരിക്കാൻ അറിയില്ലെങ്കിൽ  വാടീ ഗൗരീ കയറുപിരിക്കാൻ... എമ്മനും ഗൗരിയുമൊന്നാണേ  തോമാ അവരുടെ വാലാണേ... നാടുഭരിക്കാനറിയില്ലെങ്കിൽ  ചകിരി പിരിക്കൂ ഗൗരിച്ചോത്തി. അരിവാളെന്തിന് തോമാച്ചാ  ഗൗരിച്ചോത്തിയെ ചൊറിയാനോ... ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു  റൗഡിത്തോമാ സൂക്ഷിച്ചോ... ചെങ്കൊടി ഞങ്ങൾ താഴ്ത്തിക്കെട്ടും തമ്പ്രാനെന്ന് വിളിപ്പിക്കും.. പാളേൽ കഞ്ഞി കുടിപ്പിക്കും.... മന്നം ചാക്കോ ശങ്കർ പട്ടം  മമ്മതുകോയ സിന്ദാബാദ്..." വിമോചനസമരകാലത്ത് കേരളത്തിന്റെ തെരുവുകളിലൂടെ ഈ അശ്ലീലം വിളിച്ചുകൂവികൊണ്ടുനടന്ന വരേണ്യ-ജാതി രാഷ്ട്രീയ ബോധത്തിന്റെ നേർ കാഴ്ച... പാർട്ടി ഏതായാലും ഹിന്ദുക്കളുടെ പോളിസി ഒന്നാണ്... (എഴുത്തിനും ചിത്രത്തിനും കടപ്പാട്)

ദേവ ദാസികൾ കൊച്ചിയിൽ

ഇമേജ്
"കൊച്ചിയിൽ ക്ഷേത്രങ്ങളിൽ ദേവദാസികളെ അർപ്പണംചെയ്യുന്ന സമ്പ്രദായത്തെ തടഞ്ഞു നിയമം ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും കൊച്ചി തിരുമലദേവസ്വത്തിലെ ദേവദാസീസമ്പ്രദായം തുടരാമെന്ന് ഗവൺമെന്റ് ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്. അതിനെ പലരും ന്യായമായി ആക്ഷേപിച്ചുവരുന്നുണ്ട്. ഈ ആക്ഷേപക്കാരെ ആക്ഷേപിച്ച് മഹാകവി വള്ളത്തോൾ ചെറുതുരുത്തിയിൽവെച്ച് ഒരു പ്രസംഗം ചെയ്തിരിക്കുന്ന തായിക്കാണുന്നു. ദേവദാസികളുടെ നൃത്യകലയെ പ്രോത്സാഹിപ്പിക്കണമെന്നുള്ളതാണ് അദ്ദേഹത്തിന്റെ ന്യായം. നൃത്യകലയെ പ്രോത്സാഹിപ്പിക്കാൻ ഏതാനും സ്ത്രീകളെ വേശ്യകളായി ജീവിക്കുവാനായി ദേവന്മാർക്കു നിവേദിക്കേണ്ടതിന്റെ ആവശ്യം എന്താണെന്നു മനസ്സിലാകുന്നില്ല. ദേവദാസികളാകാതെതന്നെ ആ സ്ത്രീകൾ നൃത്യകല അഭ്യസിക്കയും അതുകൊണ്ടു ജീവിതംകഴിക്കയും ചെയ്യാമല്ലോ. ദേവദാസികളുടെ നൃത്യകലയെ ആരും ആക്ഷേപിക്കുന്നില്ല. ദേവദാസിസമ്പ്രദായത്തെയാണ് ആക്ഷേ പിക്കുന്നത്. ദേവദാസികളാക്കിയില്ലെങ്കിലും ആ സ്ത്രീകൾ വേശ്യാവൃത്തി നടത്തുക യില്ലേ എന്നു ചോദിക്കാം. അതിന് ക്ഷേത്ര പാസ്സ്പോർട്ട് കൊടുക്കരുതെന്നാണ് ദേവദാസീസമ്പ്രദായത്തെ എതിർക്കുന്നവരുടെ വാദം. വള്ളത്തോളിനെ അദ്ദേഹത്തിന്റെ കലാഭ്രമം കാ