പോസ്റ്റുകള്‍

ഏപ്രിൽ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

MANAVA DHARMMAM

ഇമേജ്
ശ്രീനാരായണഗുരുവിന്റെ മത കാഴ്ചപ്പാട്   വ്യക്തമാക്കുന്ന നീണ്ടൊരു സംവാദം  1925 ഒക്ടോബർ 9 താം തീയതി കേരളകൗമുദി പത്രത്തിന്റെ ഏഴാം പുസ്തകം ഇരുപത്തഞ്ചാം ലക്കത്തിൽ പ്രസിദ്ധീകരിച്ചതായി കാണുന്നു. കേരള കൗമുദി പത്രത്തിന്റെ സ്ഥാപകൻ സി വി കുഞ്ഞിരാമൻ ഗുരുവുമായി നടത്തിയ സംഭാഷണങ്ങൾ എഴുതി തയ്യാറാക്കി ബോധാനന്ദ സ്വാമികളെയും സത്യവൃത സ്വാമികളെയും വായിച്ചു കേൾപ്പിച്ചു. സത്യവൃത സ്വാമികൾ ഗുരുവിനെയും ഇത് വായിച്ചു കേൾപ്പിച്ചു. ഗുരു പ്രസിദ്ധീകരിക്കുവാൻ അനുമതി നൽകിയ ശേഷമാണ് ഇത് പ്രസിദ്ധീകരിക്കുന്നതെന്ന് സി വി കുഞ്ഞിരാമൻ ആമുഖത്തിൽ പറയുന്നുണ്ട്. അതിൽ നിന്നും ചില ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു. "ഹിന്ദു മതം എന്നൊരു മതമേ ഇല്ലല്ലോ എന്ന് പറഞ്ഞുകൊണ്ട് ഗുരു ഇങ്ങനെ വ്യക്തമാക്കുന്നു.  ഹിന്ദുസ്ഥാനവാസികളെ വിദേശികൾ ഹിന്ദുക്കളെന്ന് വിളിച്ചു വന്നു. ഹിന്ദുസ്ഥാന വാസികളുടെ മതം ഹിന്ദു മതം എന്നാണെങ്കിൽ ഹിന്ദുസ്ഥാനത്ത് ഇപ്പോൾ അധിവസിക്കുന്ന കൃസ്ത്യാനികളുടെയും മുഹമ്മദീയരുടെയും മതങ്ങൾ ഹിന്ദു മതം തന്നെയാണ്. അങ്ങനെയാരും പറയുന്നുമില്ല, സമ്മതിക്കുന്നുമില്ല.  ഇപ്പോൾ ഹിന്ദുമതം എന്ന് പറയുന്നത് ഹിന്ദുസ്ഥാനത്തിന് പുറത്ത് നിന്ന് വന്ന മത

KURUMBAN DAIVATAN

ഇമേജ്
ക്ഷേത്രപ്രവേശന വിളമ്പരത്തിനും മുമ്പ്2000 പുലയരുമായി ഒരുശിവരാത്രി ദിവസം ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ പ്രവേശിച്ച കുറുമ്പൻദൈവത്താൻ്റെ ഓർമ്മദിനം ഏപ്രിൽ15 'മേലാന്മാര്‍ക്ക് വേലയെടുത്താല്‍ കൂലി തരത്തില്ല. അഞ്ചാഴി തന്നാല്‍ മുന്നാഴി കാണും വേലനടക്കില്ല'  എന്ന ചുവരെഴുത്തു കർഷക തൊഴിലാളി സംഘടനകൾ രൂപം കൊള്ളുന്നതിനു മുന്നേ സവർണ്ണ - ജന്മിമാരുടെ ചുവരുകളിൽ എഴുതിയതിന് ഒളിവിൽ പോകേണ്ടി വന്ന നവോത്ഥാന നായകൻ കുറുമ്പൻ ദൈവത്താൻ ഓർമ്മയായത് 1927-ലെ ഇതേ ദിവസമായിരുന്നു.ആറന്മുള പഞ്ചായത്തിലെ ഇടയാറന്മുള കുരവയ്ക്കല്‍ ചക്കോളയില്‍ കുറുമ്പന്‍- താളി ദമ്പതികളുടെ മകനായി പിറന്ന കുറുമ്പന്‍ ദൈവത്താന്‍. സവര്‍ണസമൂഹത്തിന്റെ എതിര്‍പ്പുകളെയും ശാരീരിക ആക്രമണങ്ങളെയും അതിജീവിച്ചാണ് ബാല്യത്തില്‍ അക്ഷരജ്ഞാനം നേടിയത്. അവര്‍ണനും സവര്‍ണനും ഒരുപോലെ വിദ്യയ്ക്ക് അവകാശമുണ്ടെന്ന് വിശ്വസിച്ചിരുന്ന നിരവധി ഗുരുകുലങ്ങളും ഗുരുക്കന്മാരും അധിവസിച്ചിരുന്ന നാടാണ് പഴയകാല ആറന്മുള. അത്തരം ദീര്‍ഘവീക്ഷണമുള്ള ളാഹ കൊച്ചുകുഞ്ഞാശാനായിരുന്നു കുറുമ്പന്‍ ദൈവത്താനെ രാത്രിയില്‍ സവര്‍ണര്‍ അറിയാതെ പഠിപ്പിച്ചിരുന്നത്. ഏഴു വയസുള്ളപ്പോള്‍ 18 മീറ്റര്‍ വ