പോസ്റ്റുകള്‍

സെപ്റ്റംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മാപ്പിള സമരം...

ഇമേജ്
ആശാൻ്റെ 'ദുരവസ്ഥ' നാലുവരി അടർത്തി വായിച്ചാലോ ഗാന്ധിജിയുടെയും ആനി ബസൻ്റിൻ്റെയും അംബേദ്കറുടെയും വിലയിരുത്തലുകൾ മുറിച്ചെടുത്ത് ഉദ്ധരിച്ചാലോ ചരിത്രം പൂർണ്ണമാവില്ല. ഭാഗികസന്ദർഭങ്ങളോടോ ഒറ്റതിരിഞ്ഞ സംഭവങ്ങളോടോ  നേതാക്കൾ നടത്തുന്ന ഉടനടിപ്രതികരണങ്ങൾ ആ ഒരു ചരിത്രഘട്ടത്തിൻ്റെ സമഗ്രവിലയിരുത്തലുകൾ ആവില്ല. അതുപോലെ ഒന്നോ രണ്ടോ സംഭവങ്ങളെ മാത്രം അടർത്തിയെടുത്ത് ഉദ്ധരിച്ചാലും ചരിത്രം അപൂർണ്ണമാകും. വ്യക്ത്യാനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള സങ്കുചിതവായനയല്ല, ചരിത്രവത്കരിച്ചുകൊണ്ടുള്ള സമഗ്രവായനയാണ് അഭികാമ്യം. അതിനുള്ള ശ്രമമാണ് സാമാന്യം ദീർഘമായ ഈ കുറിപ്പ്.  മലപ്പുറം ജില്ലയിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി പ്രദേശങ്ങളിൽ ബ്രിട്ടീഷ്-ജന്മി സംഖ്യത്തിനെതിരായി നൂറ്റാണ്ടിലധികം കാലം മാപ്പിള കുടിയാന്മാർ നടത്തിയ നൂറുകണക്കിന് കലാപങ്ങളാണ് മാപ്പിള ലഹളകൾ എന്ന് പൊതുവെ അറിയപ്പെടുന്നത്. ആ കലാപങ്ങൾ ഏറെക്കുറെ പ്രവചനാത്മകമായ മട്ടിലാണ് തുടങ്ങിയതും വികസിച്ചതും ഒടുങ്ങിയതും. പ്രാദേശികമായ പ്രശ്നങ്ങൾ പൊടുന്നനെ സംഘർഷങ്ങളായി ആളുന്നതായിരുന്നു സാധാരണ രീതി. പള്ളികൾ കേന്ദ്രീകരിച്ച്  പലപ്പോഴും കലാപകാരികള്‍ സംഘടിച്ചു. മറുവശത്ത് ഹിന്ദു ജന്

കാരമുക്കിലെ വിളക്ക്

എന്റെ നാടിനടുത്ത് മണലൂർ - കാരമുക്ക് ഒരു അമ്പലമുണ്ട്. ഗുരുദേവൻ പ്രതിഷ്ഠ നടത്തിയത്. അവിടെ ദീപമാണ് പ്രതിഷ്ഠ. തൃശൂർ താലൂക്കിലാണ് കാരമുക്ക്. അന്തിക്കാടിനു അടുത്ത്.  ശ്രീ നാരായണ പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്ന ഈഴവ പ്രമാണിമാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷ്ഠാ ചടങ്ങുകൾ ആലോചിച്ചത്. ഗുരു തന്നെ പ്രതിഷ്ഠ നടത്തണമെന്നു തീരുമാനിച്ചു. ഇതനുസരിച്ച് മലബാർ സന്ദർശന മധ്യേ തൊട്ടു പടിഞ്ഞാറുള്ള ചേറ്റുവ - ഏങ്ങണ്ടിയൂരിൽ (അന്നത്തെ മലബാർ പ്രദേശം) അന്തരിച്ച സംവിധായകൻ രാമുകാര്യാട്ടിന്റെ തറവാട്ട വീട്ടിൽ എത്തിയ ഗുരു അന്നു രാത്രി അവിടെ തങ്ങി പിറ്റെ ദിവസം അതിരാവിലെ കനോലി കനാൽ വഴി വള്ളത്തിൽ കാരമുക്കിലെത്തി. പ്രതിഷ്ഠാ ചടങ്ങുകൾ തുടങ്ങാറായി. അന്ന് സേലത്തു നിന്നും ബ്രാഹ്മണ ദൈവങ്ങളായ വിഷ്ണുവിന്റെ വിവിധ അവതാരങ്ങൾ, സരസ്വതി അടക്കമുള്ള ശില്പങ്ങൾ കൊണ്ടുവന്നിരുന്നു. ഈഴവ പ്രമാണികളുടെ തീരുമാന പ്രകാരമായിരുന്നു ഒരു ചാക്കു നിറയെ അത്തരം ശില്പങ്ങൾ കൊണ്ടുവന്നത്. എന്നാൽ  ചാക്കിൽ നിന്നും ഓരോന്നായി പുറത്തെടുത്ത് ഇവയൊന്നും നമ്മുടേതല്ല എന്നു പറഞ്ഞ് മാറ്റിവച്ചു. എന്നിട്ട് ചോദിച്ചു. ഒരു ദീപം കിട്ടുമോ? ഉടനെ ചുറ്റുമുള്ളവരിൽ ചിലർ നിലവിളക്ക് കൊണ്ട