പോസ്റ്റുകള്‍

ഒക്‌ടോബർ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദുരിതമകറ്റിയ ഹോമം

ഇമേജ്
*🙏🏻 ദുരിതങ്ങളകറ്റിയ ഹോമം...* *📚 ചെമ്പഴന്തി വയൽവാരം വീടിനു സമീപത്തെ മണയ്ക്കൽ ക്ഷേത്രവും അതിനോടു ചേർന്ന സ്‌ഥലങ്ങളും അതിന്റെ അവകാശികൾ ഒരിക്കൽ ഗുരുവിൻ്റെ പേർക്ക് ദാനാധാരം എഴുതുകയുണ്ടായി. അവരുടെ അഭ്യർഥനയെത്തുടർന്ന് ഒരു ദിവസം ആ ദാനാധാരം വാങ്ങുന്നതിനായി ഗുരുദേവൻ ചെമ്പഴന്തിയിൽ എത്തി. ആ വിവരമറിഞ്ഞ് ഗുരുവിന്റെ അമ്മാവൻ കൃഷ്‌ണൻവൈദ്യൻ്റെ ചെറുമകൻ ദാമോദരൻ വാധ്യാരും ഒട്ടേറെ നാട്ടുകാരും അപ്പോൾ അവിടെ സന്നിഹിതരായിട്ടുണ്ടായിരുന്നു. അവരുമായി ഗുരു സംഭാഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ അതിനു സമീപത്തുള്ള മുളയ്ക്കൽ ഭവനത്തിലെ ഒരമ്മയും മകളും വളരെ വിഷമത്തോടെ അവിടേക്കു വന്നു.  ഒരുകാലത്ത് ചെമ്പഴന്തിയിലെ വളരെ സമ്പന്നമായ ഒരു കുടുംബമായിരുന്നു മുളയ്ക്കൽ ഭവനം.  പിന്നീട് രോഗങ്ങളും ആപത്തുകളും മരണങ്ങളും അടിക്കടിയുണ്ടായതോടെ ആ കുടുംബം ക്ഷയിക്കുകയും ദാരിദ്ര്യത്തിൽപ്പെട്ടു പോവുകയും ചെയ്തു. അതിൽ നിന്നെല്ലാമുള്ള രക്ഷയ്ക്കായി ഒട്ടേറെ മന്ത്രവാദങ്ങളും പൂജാദികർമങ്ങളുമൊക്കെ ആ കുടുംബത്തിലുള്ളവർ നടത്തുകയുണ്ടായി. പക്ഷേ , അതുകൊണ്ടൊന്നും അവരുടെ കഷ്ടകാലം മാറിയില്ല. വീണ്ടും പരിഹാരം തേടി പല ജോത്സ്യന്മാരെയും ആ അമ്മയു...