പോസ്റ്റുകള്‍

ജൂലൈ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വ്യാസൻ ദലിതനല്ല

ഇമേജ്
വാല്മീകി  കാട്ടാളനല്ല; വ്യാസൻ മുക്കുവനുമല്ല. (രാമായണ മാസം. ഇതിഹാസ വിമർശനം) ഭൃഗു പാരമ്പര്യത്തിൽ വരുന്ന ബ്രാഹ്മണനായ വാല്മീകിയെ ഒരു നിഷാദനായും വസിഷ്ഠഗോത്രത്തിൽ പെടുന്ന വ്യാസനെ അഥവാ കൃഷ്ണദ്വൈപായനനെഒരു മുക്കുവനായും ചിത്രീകരിച്ച് പ്രാചീനഭാരതത്തിൽ അല്ലെങ്കിൽ ഹിന്ദുപുരാണത്തിൽ ചാതുർവർണ്ണം ഇപ്പറയുന്നതുപോലെ പ്രവർത്തിച്ചിട്ടില്ല എന്നും കണ്ടില്ലേ, മഹാ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും എഴുതിയിട്ടുള്ളത് രണ്ട് ശൂദ്ര ജാതിയിൽ പെട്ടവരാണ് എന്നും ശൂദ്രന് അക്ഷരാഭ്യാസം നിഷേധിച്ചിട്ടുണ്ടെങ്കിൽ അങ്ങനെ സംഭവിക്കുമോ എന്നുള്ള ഒരു നരേഷൻ ഉണ്ട്. അടുത്തകാലത്തായി ഈയൊരു നരേഷൻ്റെ ഏറ്റവും വലിയ വക്താക്കൾ സംഘപരിവാർ പ്രൊഫൈലുകളാണ്. അവർക്ക്  ആധുനിക ഇന്ത്യൻ സാഹചര്യത്തിൽ വാത്മീകിയേയും വ്യാസനേയും ശൂദ്രരാക്കേണ്ടുന്നത് അവരുടെ രാഷ്ട്രീയ തന്ത്രത്തിൻ്റെ ഒരു ഭാഗം കൂടിയാണ്.  ഒരു കളവ് നിരന്തരം ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നാൽ പൊതുബോധത്തികത്ത് അതൊരു സത്യമായി തീരും എന്നുള്ളത് ഒരു സാമൂഹ്യ സത്യമാണ്. അങ്ങനെ ഇടതും വലതുമായ ഒരുപാട് മലയാളി ബുദ്ധിജീവികളുടെ പ്രഭാഷണങ്ങളിൽ കൂടിയും  ലേഖനങ്ങളിൽ കൂടിയുമൊക്കെ പൊതുധാരണയിൽ തറ...