Christian Contribution
കേസരി പത്രാധിപർ ഡോ.എൻ ആർ മധുവിന് സ്നേഹപൂർവ്വം. നവോത്ഥാന നായകർ ക്രൈസ്തവരിൽ എത്രപേരുണ്ട് എന്നാണല്ലോ അങ്ങ് ചോദിച്ചത്?. കേരളത്തിൻ്റെ സാമൂഹിക പരിവർത്തനത്തിന് അടിത്തറ പാകിയത് ക്രൈസ്തവ മിഷനറിമാരാണ് എന്നതാണ് ചരിത്രം. 1701 ൽ എത്തിയ അർണോസ് പാതിരി ഭാഷാ - വ്യാകരണ രംഗത്ത് നടത്തിയ പ്രവർത്തനം വിലപ്പെട്ടതാണ്. 1705 ൽ ഇന്ത്യയിൽ എത്തിയ ഡാനിഷ് മിഷനറിമാരായ ബാർത്തലോമിയസ് സീഗൻബാൽഗ് , ഹെൻറിച്ച് പ്ലൂറ്റ്‌ഷൗ എന്നിവർ ബൈബിൾ തമിഴിലേക്ക് വിവർത്തനം ചെയ്തു, പ്രിന്റിംഗ് പ്രസ്സ് സ്ഥാപിച്ചു. തമിഴ് ഭാഷയിലേക്കുള്ള ബൈബിൾ വിവർത്തനങ്ങൾ ആരംഭിച്ചു. തമിഴിൽ 300 പുസ്തകങ്ങൾ അച്ചടിച്ച ഒരു അച്ചടിശാലയും അവർ സ്ഥാപിച്ചു. 1806 ൽ എത്തിയ ലണ്ടൻ മിഷനറിമാരും 1816 ൽ എത്തിയ സിഎംഎസ് മിഷണറിമാരും 1836 ൽ എത്തിയ ബാസൽ ഇവാഞ്ചലിക്കൽ മിഷനും കുറ്റിച്ചലിൽ എത്തിയ ലൂഥറൻ മിഷണറിമാരും സാൽവേഷൻ ആർമിയുടെ മിഷണറിമാരുമാണ് കേരളത്തിൽ സ്കൂളുകൾ, ആശുപത്രികൾ, സെമിനാരികൾ, ബോർഡിംഗ് സ്കൂളുകൾ, തിയേറ്ററുകൾ,പ്രസ്സ്, ഡിസ്പെൻസറികൾ, ലൈബ്രറികൾ എന്നിവ പ്രവർത്തിക്കാൻ തുടങ്ങി. ചായ, കാപ്പി, മരച്ചീനി, പേരയ്ക്ക, പപ്പായ, കൊക്കോ, കശുവണ്ടി, സു...