പോസ്റ്റുകള്‍

ജനുവരി, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

BODHANANDA SWAMIKAL

ഇമേജ്
തൃപ്രയാർ ചേലൂർ മനയ്ക്കൽ വക പൂരം പൊതു റോഡിൽ കൂടി എഴുന്നള്ളിക്കുമ്പോൾ, "വഴിയിലും വഴിയരികിലും ഉള്ള ഈഴവരെയും മറ്റവർണരെയും ദൂരേമാറ്റുന്ന നിർബന്ധം അന്നു കടുകട്ടിയായിരുന്നു.  ഈ അനീതിയെ ഇനിമേ ലിൽ വകവെച്ചുകൊടുക്കുന്നതല്ലെന്നു ബോധാനന്ദസ്വാമികൾ തീരുമാനിക്കുകയും ധർമഭട സംഘാംഗങ്ങളെ വിളിച്ചുവരുത്തി പൂരം പോകുമ്പോൾ പബ്ലിക് റോഡിൽ നിന്നും മാറരുതെന്ന് ശട്ടം കെട്ടുകയും പൂരത്തുനാൾ ഉദ്ദേശം ഇരുനൂറു ധർമ്മഭടൻമാർ പള്ളത്തു ബാഹുലേയൻ, കാരാട്ടു പറമ്പിൽ ഇങ്കപ്പൻ എന്നിവരുടെ നേതൃത്വത്തിൽ തൃപ്രയാർ റോഡിൽ അണിനിരന്നു.  ഈ വിവരം നായൻമാരും ബ്രാഹ്മണരും അറിഞ്ഞപ്പോൾ അവർ ഒരു ലഹളയ്ക്കു തന്നെ തരമായെന്നു കരുതി സന്തോഷിച്ചു. ഈഴവരുടെ മുഷ്ക് ഇതോടുകൂടി അവസാനിപ്പിക്കണമെന്നു കരുതി സവർണരിൽ പലരും യുദ്ധസന്നാഹം കാട്ടിത്തുടങ്ങി.  ഒടുവിൽ ചേലൂർ നമ്പൂതിരിയും വിവരം അറിഞ്ഞു.  പൂരം എഴുന്നള്ളിച്ചുകൊണ്ടുപോയാൽ വലിയ ലഹള നടക്കുമെന്നു ബോധ്യപ്പെട്ട നമ്പൂതിരി ഒടുവിൽ എഴുന്നള്ളിച്ചുകൊണ്ടുപോകേണ്ടന്ന് ആജ്ഞാപിക്കുകയാണുണ്ടായത്. 'ഈഴവരുടെ ധിക്കാരത്തെപ്പറ്റി മനയ്ക്കലെ കാര്യസ്ഥൻ പോലീസിൽ അറിവുകൊടുക്കുകയും അതു സംബന്ധമായി ചില കേസുകൾ നടക്കുകയുമുണ്ടായി