പോസ്റ്റുകള്‍

ജൂലൈ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചേർത്തലയിലെ ചെറുത്തു നിൽപ്പ്

ഇമേജ്
 ചേർത്തലയിലെ ചെറുത്തു നിൽപ്പ്.. ഗൗഢസാരസ്വത ബ്രാഹ്മണനായ ഗിരിപൈയുടെ മീശ പിഴുതെടുത്തു .   ശ്രീ നാരായണ പ്രസ്ഥാനത്തിന്റെ ഏറ്റവും  വിസ്പോടനാത്മകമായ ഘട്ടമായിരുന്നു സഹോദരൻ അയ്യപ്പന്റെ നേതൃത്തത്തിൽ 1917 ൽ ചെറായിൽ നടന്ന മിശ്രഭോജനം  .                     ജാതി നാശത്തുക്കു - ജയ്                      മത നാശത്തുക്കു - ജയ്                      ദൈവനാശത്തുക്കു - ജയ്   എന്ന മുദ്രാവാക്യം മുഴക്കി കൊണ്ട്  ജാതിരാക്ഷസ ദഹനം നടത്തിവന്നിരുന്നു സഹോദര സംഘക്കാർ . വളരെ വേഗത്തിൽ സഹോദര സംഘത്തിന്റെ പ്രവർത്തനം കൊച്ചി തിരുവിതാംകൂർ മേഖലകളിൽ പടർന്ന് പിടിച്ചു .  പിറ്റേ വർഷം  കരപ്പുറം  സഹോദര സംഘം സ്ഥാപിച്ചു .   നൂറ്റാണ്ടുകൾ നീണ്ടു നിന്ന ജാതി സംഘർങ്ങിൽ അവർണർ തിരികെ തല്ലാൻ തുടങ്ങിയ കാലം . തല്ലു കൊണ്ടോ ജാതി കളയൂ എന്ന് ശഠിക്കുന്നത് കഷ്ടമാണന്ന് സഹോദരനും ഹോയ് ഹോയ് എന്ന് പറഞ്ഞു വരുന്നവന്റെ  കരണക്കുറ്റിക്കിട്ട്  " ഠോ  .. ഠോ " എന്ന് പൊട്ടിക്കണം  എന്ന്  ബോധാനന്ദ സ്വാമിയും പ്രഖ്യാപിച്ച കാലം . ജാതി ഭ്രാന്തൻമാരും തെമ്മാടികളുമായ സവർണ്ണരെ നേരിടാൻ  ഗാന്ധിയുടെ  സത്യഗ്രഹത്തിൽ അധിഷ്ട്ടിതമായ   അഹിംസ സിദ്ധാന്തം നിഷ്പ്രയോജനകരമാണെന്ന തിര