പോസ്റ്റുകള്‍

ജൂൺ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കൊച്ചുകാളി

ഇമേജ്
#ജൂൺ3ദലിത് പോരാട്ടവീര്യത്തിന്റെ പടനായിക., "ശ്രീമതി കൊച്ചുകാളി"....🌹🌹🌹അനുസ്മരണദിനം  കീഴ്മാട് പ്രദേശത്തെ പതികളുടെ അധികാരിയും തലപ്പുലയനുമായ മോളയില്‍ വീട്ടില്‍ പേങ്ങൻ  കുറുമ്പി ദമ്പതികളുടെ മകളാണ് സമരനായിക ശ്രീമതി കൊച്ചുകാളി... സാമൂഹിക പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായ മഹാത്മ അയ്യന്‍കാളിയുടെ ആഹ്വാനമനുസരിച്ച് #1915ൽ കൊല്ലം പെരുനാട് നടന്ന പുലയസാമൂദായികരായ  സ്ത്രീകളുടെ അപരിഷ്‌കൃത ആഭരണങ്ങളായ കല്ലയും മാലയും ബഹിഷ്‌ക്കരണ സമരത്തിന്റെ ആവേശങ്ങള്‍ ഏറ്റുവാങ്ങി മദ്ധ്യതിരുവിതാംകൂറില്‍ (ആലുവ) സമരത്തിന് നേതൃത്വം നല്‍കിയ ധീരവനിത ആയിരുന്നു ശ്രീമതി  #കൊച്ചുകാളി....  തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളിലൂടെ ശ്രീ അയ്യന്‍കാളി നടത്തിയ യാത്ര കീഴ്മാട് എത്തിയപ്പോൾ  അപ്പൻ പേങ്ങനും മാതാവ് കുറുമ്പിയുമാണ് മഹാത്മാവിനെ തങ്ങളുടെ  ഭവനത്തിലേക്ക് ഷണിച്ചത്.,  കൊച്ചുകാളിയുടെ വീടാണ് അദ്ദേഹത്തിന് അന്ന് തണലേകിയത്. അവിടെ വച്ച് കൊച്ചുകാളിയുടേയും സഹോദരിമാരുടേയും മാറിലണിഞ്ഞിരുന്ന വെള്ളാരം കല്ലുള്ള മാല ശ്രദ്ധയില്‍പ്പെട്ട അയ്യന്‍കാളി അവ പൊട്ടിച്ചെറിയുകയായിരുന്നു. ഇനിമേല്‍ റൗക്കയും മുണ്ടും ധരിക്കണമെന്