പോസ്റ്റുകള്‍

മേയ്, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

VELUKKUTTY ARAYAN

ഇമേജ്
മെയ് 31: ഡോ. വി വി വേലുക്കുട്ടി അരയൻ ഓർമ്മദിനം ഇങ്ങനേയും ഒരു യുക്തിവാദിയായ പത്രാധിപർ ഇവിടെ ജീവിച്ചിരുന്നു.   1930ല്‍ ആലപ്പുഴ ശ്രീരാമകൃഷ്ണ മഠത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സര്‍വ്വമത സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് ഡോ. വി വി വേലുക്കുട്ടിഅരയന്‍ പറഞ്ഞു; ”മതത്തിന്റെ പേരില്‍ നടക്കുന്ന സമ്മേളനമല്ലായിരുന്നെങ്കില്‍ ഞാന്‍ ഈ അദ്ധ്യക്ഷ സ്ഥാനലബ്ധിയില്‍ കൂടുതല്‍ സന്തോഷിച്ചേനെ. എന്തുകൊണ്ടെന്നാല്‍ ഞാനും മതവും തമ്മില്‍ അത്രമേല്‍ അകന്നാണ് നില്‍ക്കുന്നത്.”  പഴയൊരു ശൂദ്രലഹളയിൽ പ്രസ്‌ തകർക്കപ്പെട്ട അവര്‍ണ്ണരുടെ ഇടയിലെ ആദ്യത്തെ പത്രാധിപർ പരവൂർ കേശവനാശാന്റെ ശിഷ്യനും കേരളത്തിലെ അവർണ്ണരുടെ ആദ്യപത്രം “സുജനാനന്ദിനി ‘യുടെ സഹപത്രാധിപരുമായിരുന്നു ഡോ.വേലുക്കുട്ടി അരയൻ. പറവൂര്‍ കേശവനാശാന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സുജനനന്ദിനി നായന്മാരുടെ അസഹിഷ്ണുതയെ പറ്റി മുഖപ്രസംഗം എഴുതി. ക്ഷുഭിതരായ നായര്‍ പ്രമാണിമാര്‍ പത്രാഫീസും അത് അച്ചടിച്ചിരുന്ന കേശവനാശാന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കേരളഭൂഷണം അച്ചുകൂടവും കത്തിച്ചു പകരം വീട്ടി. ഡോക്ടര്‍ പല്‍പ്പു മുന്‍കൈ എടുത്ത് സര്‍ക്കാറില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ദിവാന്