പോസ്റ്റുകള്‍

ഡിസംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഹിന്ദു മതം!! E MADHAVAN.. SNDP GEN SEC.

ഇമേജ്
തദ്യ ഇഹ രമണീയ ചരണാ അഭ്യാശഃ ഹ യത്തേ രമണീയാം യോനീം ആപദ്യേരൻ ബ്രാഹ്മണയോനിം വാ ക്ഷത്രിയയോനീം വാ വൈശ്യയോനീം വാ അഥ യ ഇഹ കപൂയചരണാ അഭ്യാശഃ ഹയത്തേ കപൂയാം യോനിം ആപദ്യേരൻ ശ്വയോനീം വാ സൂകരയോനീം വാ ചണ്ഡാല യോനീം വാ(ഇവരിൽ പുണ്യകർമ്മികളായിട്ടുള്ളവർ  സ്വ കർമ്മാനുസരനം ബ്രാഹ്മണ യോനിയിലോ വൈശ്യ യോനിയിലോ ജനിക്കുന്നു അശുഭ കർമ്മികൾ ശീഘ്രം തന്നെ നീചയോനികളിൽ അതായത് പന്നിയുടെയൊ പട്ടിയുടെയൊ ചണ്ഡാളന്റെയൊ യോനിയിൽ ജനിക്കുന്നു(ഛാന്ദോഗ്യോപനിഷത്ത് 5: 10: 7)ഇവിടെ ജന്മം കൊണ്ടാണ് ഒരു മനുഷ്യൻ ബ്രാഹ്‌മണനും ക്ഷത്രിയനും വൈശ്യനും ആവുന്നതെന്ന് ഉപനിഷത്ത് സൂക്തങ്ങൾ വെക്തമായി തന്നെ പറയുന്നു എന്നിട്ടും ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ഒരാൾ ബ്രാഹ്മണനാകുന്നതെന്ന് പറയാൻ പറഞ്ഞു😂😂

പള്ളാത്തുരുത്തി സന്ദേശം..

ഇമേജ്
🙏🏻 എസ്.എൻ.ഡി.പി. യോഗത്തിനു സന്ദേശം - 3🙏🏻 📚 1102 മേടം 26 ന് എസ്.എൻ.ഡി.പി. യോഗത്തിന്റെ പള്ളാത്തുരുത്തി സമ്മേളനത്തിനു ഗുരുദേവൻ നല്കിയ സന്ദേശം : - 📚 സമുദായസംഘടനയെപ്പറ്റിയും മതപരിഷ്കാരത്തെപ്പറ്റിയും നിങ്ങൾ ഗൗരവമായ ചില ആലോചനകൾ ചെയ്തുവരുന്നുണ്ടെന്നറിയുന്നതു നമുക്കു വളരെ സന്തോഷം തരുന്നു...  എന്നാൽ  സംഘടനയുടെ ഉദ്ദേശം ഒരു പ്രത്യേക വർഗ്ഗക്കാരെ മാത്രം ചേർത്ത് ഒരു സമുദായത്തെ സൃഷ്ടിക്കാനായിരിക്കരുത്...  മതപരിഷ്കാരം ഇന്നുള്ള ഏതെങ്കിലും ഒരു മതസംഘത്തെ ഉപേക്ഷിച്ചു മറ്റൊരു മതസംഘത്തിൽ ചേരുന്ന ശ്രമം മാത്രമായി കലാശിക്കരുത്...  നമ്മുടെ സമുദായസംഘടന എല്ലാ മനുഷ്യരെയും ഒന്നായി ചേർക്കുന്നതായിരിക്കണം..  മതം വിശ്വാസസ്വാതന്ത്യത്തെ അനുവദിക്കുന്നതും , സംസ്കൃതബുദ്ധികൾക്കെല്ലാം സ്വീകാര്യവും ,  മനുഷ്യരെ ഒരു ഉത്തമമായ ആദർശത്തിലേയ്ക്കു നയിക്കുന്നതുമായിരിക്കണം...  ഒരു ജാതി , ഒരു മതം , ഒരു ദൈവം മനുഷ്യന് എന്നുള്ള സനാതനധർമ്മം അങ്ങനെയുള്ള ഒരു മതമാകുന്നു...  ഈ സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവരെയെല്ലാം ഒന്നായി ചേർക്കുന്നതു സംഘടനയ്ക്ക് ഏറ്റവും ഉത്തമമായ രീതിയായിരിക്കുമെന്നു തോന്നുന്നു...  മതപരിവർത്തനം കൂടാതെ അസമത്വ