പോസ്റ്റുകള്‍

ഒക്‌ടോബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

DR പൽപ്പുവും ശങ്കരൻ പരദേശിയും

ഒരു പാട് കാണാൻ ആഗ്രഹിച്ചതും തിരഞ്ഞതുമായ ശ്രീശങ്കരൻ പരദേശി സ്വാമികളുടെ ചിത്രമാണ്. ഓരോ ശ്രീ നാരായണിയരും അറിഞ്ഞിരിക്കണം ഭഗവാന്റെ പ്രിയ ശിഷ്യൻ ശ്രീ ശങ്കരൻ പരദേശി സ്വാമികളെക്കുറിച്ച് .... അദ്ദേഹമാണ് ശ്രീനാരായണീയരുടെ വൈദികാചാര്യൻ ....ശ്രീശാരദാമഠത്തിലെ ആദ്യ വൈദികാചാര്യൻ... അദ്ദേഹത്തെ തുടർന്ന് ശ്രീശാന്തലിംഗസ്വാമികളാണ് ആ സ്ഥാനം വഹിച്ചത് . ഈ രണ്ടു മഹാത്മാക്കളും പിന്നീട് ശിവഗിരിയും കേരളവും വിട്ട് കാശിയിലും തമിഴ്നാട്ടിലുമായി കഴിഞ്ഞുകൂടി എന്നതാണ് ചരിത്രം .... കൊടുങ്ങല്ലൂർ സ്വദേശിയായ ശങ്കരനെ ( ഡോ പി ആർ , ശാസ്ത്രികളുടെ ഇളയച്ഛൻ ) ഗുരുദേവൻ തന്നെയാണ് കാശിയിൽ വിട്ടു പഠിപ്പിച്ചത് . വേദാന്താദി ശാസ്ത്രങ്ങളിലും വൈദികത്തിലും പരിനിഷ്ഠിതമായ പാണ്ഡിത്യം കരസ്ഥമാക്കിയ ശങ്കരൻ ഗുരുദേവ ശിഷ്യപരമ്പരയിൽ ശ്രീശങ്കരൻ പരദേശിസ്വാമികൾ എന്ന പേരിൽ പ്രശസ്തനായി . അദ്ദേഹമാണ് ശ്രീനാരായണീയരുടെ വൈദികാചാര്യൻ , ശ്രീനാരായണീയ സമൂഹത്തെ വൈദികം പഠിപ്പിക്കുന്നതിനുവേണ്ടി അദ്ദേഹം പണികഴിപ്പിച്ചതാണ് ശിവഗിരി വൈദികമഠം ...അദ്ദേഹത്തിന്റെ കീഴിൽ പഠിച്ച് വൈദികരുടെ ശിഷ്യ പരമ്പരയാണ് ഇന്നുകാണുന്ന ശ്രീനാരായണീയ വൈദികപരമ്പരയെന്ന സത്യം നമ്മളിൽ എത്ര പേർ അറിയുന്