പോസ്റ്റുകള്‍

2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

KR GAURI ABUSE

ഇമേജ്
സ്വന്തം മതം ഉപേക്ഷിച്ചു ക്ഷത്രിയ ബോധം മങ്ങി നാടോടി ഹിന്ദുവിന്റെ തൊഴുത്തിൽ കയറിയാൽ ഇതെല്ലാം കേൾക്കേണ്ടി വരും... ''വാടീ ഗൗരീ ചായ കുടി, കേറിയിരുന്നൊരു ബീഡി വലീ... ഗൗരിച്ചോത്തിയെ മടിയിലിരുത്തി  നാടുഭരിക്കും നമ്പൂരീ... ഗൗരിപ്പെണ്ണേ മച്ചിപ്പെണ്ണേ  മക്കടെ വേദനയറിയില്ലേ... ഗൗരീ നീയൊരു പെണ്ണല്ലേ  പുല്ലുപറിക്കാൻ പൊയ്ക്കൂടേ...  നാടുഭരിക്കാൻ അറിയില്ലെങ്കിൽ  വാടീ ഗൗരീ കയറുപിരിക്കാൻ... എമ്മനും ഗൗരിയുമൊന്നാണേ  തോമാ അവരുടെ വാലാണേ... നാടുഭരിക്കാനറിയില്ലെങ്കിൽ  ചകിരി പിരിക്കൂ ഗൗരിച്ചോത്തി. അരിവാളെന്തിന് തോമാച്ചാ  ഗൗരിച്ചോത്തിയെ ചൊറിയാനോ... ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു  റൗഡിത്തോമാ സൂക്ഷിച്ചോ... ചെങ്കൊടി ഞങ്ങൾ താഴ്ത്തിക്കെട്ടും തമ്പ്രാനെന്ന് വിളിപ്പിക്കും.. പാളേൽ കഞ്ഞി കുടിപ്പിക്കും.... മന്നം ചാക്കോ ശങ്കർ പട്ടം  മമ്മതുകോയ സിന്ദാബാദ്..." വിമോചനസമരകാലത്ത് കേരളത്തിന്റെ തെരുവുകളിലൂടെ ഈ അശ്ലീലം വിളിച്ചുകൂവികൊണ്ടുനടന്ന വരേണ്യ-ജാതി രാഷ്ട്രീയ ബോധത്തിന്റെ നേർ കാഴ്ച... പാർട്ടി ഏതായാലും ഹിന്ദുക്കളുടെ പോളിസി ഒന്നാണ്... (എഴുത്തിനും ചിത്രത്തിനും കടപ്പാട്)

ദേവ ദാസികൾ കൊച്ചിയിൽ

ഇമേജ്
"കൊച്ചിയിൽ ക്ഷേത്രങ്ങളിൽ ദേവദാസികളെ അർപ്പണംചെയ്യുന്ന സമ്പ്രദായത്തെ തടഞ്ഞു നിയമം ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും കൊച്ചി തിരുമലദേവസ്വത്തിലെ ദേവദാസീസമ്പ്രദായം തുടരാമെന്ന് ഗവൺമെന്റ് ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്. അതിനെ പലരും ന്യായമായി ആക്ഷേപിച്ചുവരുന്നുണ്ട്. ഈ ആക്ഷേപക്കാരെ ആക്ഷേപിച്ച് മഹാകവി വള്ളത്തോൾ ചെറുതുരുത്തിയിൽവെച്ച് ഒരു പ്രസംഗം ചെയ്തിരിക്കുന്ന തായിക്കാണുന്നു. ദേവദാസികളുടെ നൃത്യകലയെ പ്രോത്സാഹിപ്പിക്കണമെന്നുള്ളതാണ് അദ്ദേഹത്തിന്റെ ന്യായം. നൃത്യകലയെ പ്രോത്സാഹിപ്പിക്കാൻ ഏതാനും സ്ത്രീകളെ വേശ്യകളായി ജീവിക്കുവാനായി ദേവന്മാർക്കു നിവേദിക്കേണ്ടതിന്റെ ആവശ്യം എന്താണെന്നു മനസ്സിലാകുന്നില്ല. ദേവദാസികളാകാതെതന്നെ ആ സ്ത്രീകൾ നൃത്യകല അഭ്യസിക്കയും അതുകൊണ്ടു ജീവിതംകഴിക്കയും ചെയ്യാമല്ലോ. ദേവദാസികളുടെ നൃത്യകലയെ ആരും ആക്ഷേപിക്കുന്നില്ല. ദേവദാസിസമ്പ്രദായത്തെയാണ് ആക്ഷേ പിക്കുന്നത്. ദേവദാസികളാക്കിയില്ലെങ്കിലും ആ സ്ത്രീകൾ വേശ്യാവൃത്തി നടത്തുക യില്ലേ എന്നു ചോദിക്കാം. അതിന് ക്ഷേത്ര പാസ്സ്പോർട്ട് കൊടുക്കരുതെന്നാണ് ദേവദാസീസമ്പ്രദായത്തെ എതിർക്കുന്നവരുടെ വാദം. വള്ളത്തോളിനെ അദ്ദേഹത്തിന്റെ കലാഭ്രമം കാ

MANAVA DHARMMAM

ഇമേജ്
ശ്രീനാരായണഗുരുവിന്റെ മത കാഴ്ചപ്പാട്   വ്യക്തമാക്കുന്ന നീണ്ടൊരു സംവാദം  1925 ഒക്ടോബർ 9 താം തീയതി കേരളകൗമുദി പത്രത്തിന്റെ ഏഴാം പുസ്തകം ഇരുപത്തഞ്ചാം ലക്കത്തിൽ പ്രസിദ്ധീകരിച്ചതായി കാണുന്നു. കേരള കൗമുദി പത്രത്തിന്റെ സ്ഥാപകൻ സി വി കുഞ്ഞിരാമൻ ഗുരുവുമായി നടത്തിയ സംഭാഷണങ്ങൾ എഴുതി തയ്യാറാക്കി ബോധാനന്ദ സ്വാമികളെയും സത്യവൃത സ്വാമികളെയും വായിച്ചു കേൾപ്പിച്ചു. സത്യവൃത സ്വാമികൾ ഗുരുവിനെയും ഇത് വായിച്ചു കേൾപ്പിച്ചു. ഗുരു പ്രസിദ്ധീകരിക്കുവാൻ അനുമതി നൽകിയ ശേഷമാണ് ഇത് പ്രസിദ്ധീകരിക്കുന്നതെന്ന് സി വി കുഞ്ഞിരാമൻ ആമുഖത്തിൽ പറയുന്നുണ്ട്. അതിൽ നിന്നും ചില ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു. "ഹിന്ദു മതം എന്നൊരു മതമേ ഇല്ലല്ലോ എന്ന് പറഞ്ഞുകൊണ്ട് ഗുരു ഇങ്ങനെ വ്യക്തമാക്കുന്നു.  ഹിന്ദുസ്ഥാനവാസികളെ വിദേശികൾ ഹിന്ദുക്കളെന്ന് വിളിച്ചു വന്നു. ഹിന്ദുസ്ഥാന വാസികളുടെ മതം ഹിന്ദു മതം എന്നാണെങ്കിൽ ഹിന്ദുസ്ഥാനത്ത് ഇപ്പോൾ അധിവസിക്കുന്ന കൃസ്ത്യാനികളുടെയും മുഹമ്മദീയരുടെയും മതങ്ങൾ ഹിന്ദു മതം തന്നെയാണ്. അങ്ങനെയാരും പറയുന്നുമില്ല, സമ്മതിക്കുന്നുമില്ല.  ഇപ്പോൾ ഹിന്ദുമതം എന്ന് പറയുന്നത് ഹിന്ദുസ്ഥാനത്തിന് പുറത്ത് നിന്ന് വന്ന മത

KURUMBAN DAIVATAN

ഇമേജ്
ക്ഷേത്രപ്രവേശന വിളമ്പരത്തിനും മുമ്പ്2000 പുലയരുമായി ഒരുശിവരാത്രി ദിവസം ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ പ്രവേശിച്ച കുറുമ്പൻദൈവത്താൻ്റെ ഓർമ്മദിനം ഏപ്രിൽ15 'മേലാന്മാര്‍ക്ക് വേലയെടുത്താല്‍ കൂലി തരത്തില്ല. അഞ്ചാഴി തന്നാല്‍ മുന്നാഴി കാണും വേലനടക്കില്ല'  എന്ന ചുവരെഴുത്തു കർഷക തൊഴിലാളി സംഘടനകൾ രൂപം കൊള്ളുന്നതിനു മുന്നേ സവർണ്ണ - ജന്മിമാരുടെ ചുവരുകളിൽ എഴുതിയതിന് ഒളിവിൽ പോകേണ്ടി വന്ന നവോത്ഥാന നായകൻ കുറുമ്പൻ ദൈവത്താൻ ഓർമ്മയായത് 1927-ലെ ഇതേ ദിവസമായിരുന്നു.ആറന്മുള പഞ്ചായത്തിലെ ഇടയാറന്മുള കുരവയ്ക്കല്‍ ചക്കോളയില്‍ കുറുമ്പന്‍- താളി ദമ്പതികളുടെ മകനായി പിറന്ന കുറുമ്പന്‍ ദൈവത്താന്‍. സവര്‍ണസമൂഹത്തിന്റെ എതിര്‍പ്പുകളെയും ശാരീരിക ആക്രമണങ്ങളെയും അതിജീവിച്ചാണ് ബാല്യത്തില്‍ അക്ഷരജ്ഞാനം നേടിയത്. അവര്‍ണനും സവര്‍ണനും ഒരുപോലെ വിദ്യയ്ക്ക് അവകാശമുണ്ടെന്ന് വിശ്വസിച്ചിരുന്ന നിരവധി ഗുരുകുലങ്ങളും ഗുരുക്കന്മാരും അധിവസിച്ചിരുന്ന നാടാണ് പഴയകാല ആറന്മുള. അത്തരം ദീര്‍ഘവീക്ഷണമുള്ള ളാഹ കൊച്ചുകുഞ്ഞാശാനായിരുന്നു കുറുമ്പന്‍ ദൈവത്താനെ രാത്രിയില്‍ സവര്‍ണര്‍ അറിയാതെ പഠിപ്പിച്ചിരുന്നത്. ഏഴു വയസുള്ളപ്പോള്‍ 18 മീറ്റര്‍ വ

തീയർ നേരിട്ട പീഡനങ്ങൾ...

ഇമേജ്
മലബാറിൽ ജാതി വ്യവസ്ഥ എത്ര ശക്തമായിരുന്ന് എന്നറിയാൻ pazhoor പടിപ്പുര വരെ പോകേണ്ട ആവശ്യം ഇല്ല. പകരം തെയ്യം പുരാവൃത്തം അന്വേഷിച്ചാൽ മതി, പിന്നാക്ക സമുദായത്തിൽ നിന്ന് ഉയർന്ന വരുന്നു, വീരന്മാർ, ഗുരുക്കൾ, യോഗികൾ ആരെയും ജീവിക്കാൻ സവർണ ഫാസ്റ്റ്കൾ ഒരിക്കലും  അനുവദിച്ചില്ല, ശിതി കണ്ട ദിവ്യൻ,  പന്തലായി കണ്ണൻ, കൂടാൻ ഗുരുക്കൾ, കുഞ്ഞിരാമൻ കുരിക്കൾ , kooroli ചേകോൻ തുടങ്ങി ഒട്ടേറെ മഹാന്മാരെ സവർണ മാടമ്പികൾ നമുക്ക് നഷ്ടമാക്കി. ഇത്തരത്തിൽ ഒരു പോരാട്ടം ട്രാവൻകോറിൽ കേട്ടു കേൾവി ഇല്ലാത്തതാണ്, വേലായുധ ചേകവരെ ചതിച്ചു കൊന്ന എങ്കിലും കൊലയാളി ആയ തൊപ്പി ഇട്ട് കിട്ടാനും കുടുംബവും പിന്നീട് കായംകുളം ദേശത്തു ജീവിച്ചിട്ട് ഇല്ല. എന്നാൽ ശിതി കണ്ട ദിവ്യനെ കൊന്ന ഇല്ലത്തെ നമ്പൂരിയെ കൊണ്ട് തന്നെ ആണ് ദിവ്യന് പൂജ എന്നത് മലബാറിലെ ജാതി വ്യവസ്ഥ യുടെ ശക്തി വിളിച്ചു ഓതുന്ന ആണ്. പൊട്ടൻ തെയ്യം, pula ചാമുണ്ഡി എന്നിവയും ജാതി വ്യവസ്ഥയ്ക്കു എതിരെ ഉള്ള പോരാട്ടം ആണെന്ന് വ്യക്തം (കടപ്പാട് :ജന്മ ഭൂമി -കൺ കണ്ട ദൈവങ്ങൾ )

TIPPU SULTAN

ഇമേജ്
ക്ഷേത്രധ്വംസകനായ ടിപ്പു സുല്‍ത്താന്‍ *    “ക്ഷേത്രധ്വംസകനായ ടിപ്പു സുല്‍ത്താന്‍” ഈയുള്ളവന്‍റെ ഇനിയും പൂര്‍ത്തിയാകാത്ത ഒരു ചരിത്രപഠനത്തിന്റെ ഭാഗമാണ്. ഇതിൽ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് മലബാറിലെ ക്ഷേത്രങ്ങളെ കിടിലം കൊള്ളിച്ച മൈസൂര്‍ ഭരണാധിപന്‍ ടിപ്പു സുല്‍ത്താനെയും അദ്ദേഹവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ചില ക്ഷേത്രങ്ങളെയും കുറിച്ചാണ്. ഈ ഉദ്യമത്തില്‍ എന്നോട് സഹകരിച്ച സുഹൃത്തും, ഗുരു തുല്യനുമായAbdulla Bin Hussain Pattambi സുഹൃത്തും, ചരിത്രവകുപ്പിലെ ജീവനക്കാരനായ Joyson Devasy എന്നിവരോടും എന്‍റെ കടപ്പാട് രേഖപ്പെടുത്തുന്നു. മുഖവുരകള്‍ ഒന്നും കൂടാതെ തന്നെ നമുക്ക് ക്ഷേത്ര ധ്വംസകന്‍റെ ക്ഷേത്രങ്ങളിലേക്ക് കടക്കാം. 1) തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം കണ്ണൂർ ജില്ലയിലെ തലശ്ശേരിയില്‍ സ്ഥിതിചെയ്യുന്ന പ്രശസ്ഥമായ ഒരു ക്ഷേത്രമാണ് തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം. ടിപ്പുവിന്‍റെ ധ്വംസനത്തിനിരയായ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്ന്. ഈ ക്ഷേത്രവും ടിപ്പുവുമായുള്ള ബന്ധം ഇങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നു; ടിപ്പുവിന്റെ സൈന്യങ്ങൾ പീരങ്കി വേദികൾ പൊട്ടിച്ച് ഗോപുരവും ക്ഷേത്രമതിലും തകർത്തു ഉള്ളിലേയ്ക്ക് നീങ്ങിയ

BODHANANDA SWAMIKAL

ഇമേജ്
തൃപ്രയാർ ചേലൂർ മനയ്ക്കൽ വക പൂരം പൊതു റോഡിൽ കൂടി എഴുന്നള്ളിക്കുമ്പോൾ, "വഴിയിലും വഴിയരികിലും ഉള്ള ഈഴവരെയും മറ്റവർണരെയും ദൂരേമാറ്റുന്ന നിർബന്ധം അന്നു കടുകട്ടിയായിരുന്നു.  ഈ അനീതിയെ ഇനിമേ ലിൽ വകവെച്ചുകൊടുക്കുന്നതല്ലെന്നു ബോധാനന്ദസ്വാമികൾ തീരുമാനിക്കുകയും ധർമഭട സംഘാംഗങ്ങളെ വിളിച്ചുവരുത്തി പൂരം പോകുമ്പോൾ പബ്ലിക് റോഡിൽ നിന്നും മാറരുതെന്ന് ശട്ടം കെട്ടുകയും പൂരത്തുനാൾ ഉദ്ദേശം ഇരുനൂറു ധർമ്മഭടൻമാർ പള്ളത്തു ബാഹുലേയൻ, കാരാട്ടു പറമ്പിൽ ഇങ്കപ്പൻ എന്നിവരുടെ നേതൃത്വത്തിൽ തൃപ്രയാർ റോഡിൽ അണിനിരന്നു.  ഈ വിവരം നായൻമാരും ബ്രാഹ്മണരും അറിഞ്ഞപ്പോൾ അവർ ഒരു ലഹളയ്ക്കു തന്നെ തരമായെന്നു കരുതി സന്തോഷിച്ചു. ഈഴവരുടെ മുഷ്ക് ഇതോടുകൂടി അവസാനിപ്പിക്കണമെന്നു കരുതി സവർണരിൽ പലരും യുദ്ധസന്നാഹം കാട്ടിത്തുടങ്ങി.  ഒടുവിൽ ചേലൂർ നമ്പൂതിരിയും വിവരം അറിഞ്ഞു.  പൂരം എഴുന്നള്ളിച്ചുകൊണ്ടുപോയാൽ വലിയ ലഹള നടക്കുമെന്നു ബോധ്യപ്പെട്ട നമ്പൂതിരി ഒടുവിൽ എഴുന്നള്ളിച്ചുകൊണ്ടുപോകേണ്ടന്ന് ആജ്ഞാപിക്കുകയാണുണ്ടായത്. 'ഈഴവരുടെ ധിക്കാരത്തെപ്പറ്റി മനയ്ക്കലെ കാര്യസ്ഥൻ പോലീസിൽ അറിവുകൊടുക്കുകയും അതു സംബന്ധമായി ചില കേസുകൾ നടക്കുകയുമുണ്ടായി